കാസര്‍കോട്:(www.evisionnews.co) മൊഗ്രാല്‍പുത്തൂരിലെ വ്യാപാരിയായ പടിഞ്ഞാറിലെ ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പിടിയിലായ യുവാവ് റിമാണ്ടില്‍. മൊഗ്രാല്‍പുത്തൂരില്‍ താമസിക്കുന്ന മൊയ്തു എന്ന മൊയീതീന്‍ കുഞ്ഞി(32)യെയാണ് കോടതി റിമാണ്ട് ചെയ്തത്. കഴിഞ്ഞ ദിവസം എറണാകുളത്ത് കഞ്ചാവുമായി പിടിയിലായ പ്രതിയെ എറണാകുളം പൊലീസ് കാസര്‍കോട് പൊലീസിന് കൈമാറുകയായിരുന്നു. ജുലായ് 2ന് ഉച്ചക്കാണ് മൊഗ്രാല്‍പുത്തൂരിലെ കട അക്രമിച്ച് ഇബ്രാഹിമിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. കേസില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Post a Comment
0 Comments