Type Here to Get Search Results !

Bottom Ad

ഹജ്ജ് സബ്സിഡി ഒരാള്‍ക്ക് ഒരു തവണ മാത്രം


ന്യൂഡല്‍ഹി: (www.evisionnews.co) അടുത്ത വര്‍ഷം മുതല്‍ ഹജ്ജ് സബ്സിഡി ഒരാള്‍ക്കു ഒരു തവണ മാത്രം. കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വിയാണ് ഇക്കാര്യം അറിയിച്ചത്. കൂടുതല്‍ പേര്‍ക്ക് ഹജ്ജ് ചെയ്യാനുള്ള സൗകര്യം നല്‍കുന്നതിനാണ് ഇത്തരമൊരു തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. സര്‍ക്കാര്‍ സഹായത്തോടെ ഇപ്പോള്‍ നടത്തുന്ന ഹജ്ജ് യാത്ര പലരും ഒന്നിലേറെ തവണ ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത് പ്രോത്സാഹിക്കപ്പെടേണ്ടതല്ല.- മന്ത്രി പറഞ്ഞു. നേരത്തെ കൂടുതല്‍ പേരും കപ്പലിനെയാണ് ഉപയോഗപ്പെടുത്തിയിരുന്നത്. പിന്നീട് കപ്പല്‍ സര്‍വ്വീസ് നിലച്ചു. അടുത്ത വര്‍ഷം മുതല്‍ മുംബൈയില്‍ നിന്നു കപ്പല്‍ സഞ്ച്വ്വീസ് പുനരാരംഭിക്കും. ഇതു കൂടുതല്‍ പേര്‍ക്ക് ഹജ്ജ് നിര്‍വ്വഹിക്കുന്നതിനുള്ള അവസരമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി നേരത്തെ നടത്തിയ ഉത്തരവ് പ്രകാരം 2022 വോടെ ഹജ്ജിനുള്ള സബ്സിഡി പൂര്‍ണ്ണമായും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു.



Post a Comment

0 Comments

Top Post Ad

Below Post Ad