Type Here to Get Search Results !

Bottom Ad

ലാവലിന്‍ കേസ്: ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിക്കുമെന്ന് സിബിഐ

കൊച്ചി:(www.evisionnews.co) ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരെ സുപ്രിം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് സിബിഐ. ഉത്തരവിലെ സിബിഐ വിരുദ്ധ പരാമര്‍ശങ്ങള്‍ അതീവ ഗുരുതരമാണെന്ന് സിബിഐ വിലയിരുത്തുന്നു.
പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കുന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയില്‍ സിബിഐക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉള്ളത്. കേസില്‍ പിണറായി വിജയനെ സിബിഐ വേട്ടയാടുകയായിരുന്നെന്ന് വിധിയില്‍ പറയുന്നു. പിക്ക് ആന്റ് ചൂസ് (തെരഞ്ഞെടുത്ത് വേട്ടയാടുക) എന്ന വാക്ക് പ്രയോഗിച്ചാണ് കോടതി സിബിഐയെ വിമര്‍ശിച്ചത്.
സിബിഐ പിണറായിയെ തെരഞ്ഞുപിടിച്ച് വേട്ടയാടുകയായിരുന്നു. കേസില്‍ പലര്‍ക്കും രാഷ്ട്രീയ ലക്ഷ്യമുണ്ട്. അത് ശരിയല്ല. വൈദ്യുതിവകുപ്പ് ഭരിച്ച മറ്റ് മന്ത്രിമാരെയൊന്നും പ്രതിയാക്കിയില്ല. പിണറായിയെ മാത്രം പ്രതിയാക്കിയതില്‍ രാഷ്ട്രീയമുണ്ട്. വിധിയില്‍ പറയുന്നു.
സിബിഐ പറയുന്ന തെളിവുകളൊന്നും കേസില്‍ നിലനില്‍ക്കുന്നതല്ല. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന ഒരു കരാര്‍ മാത്രമാണിത്. കെഎസ്ഇബി എടുത്ത ഒരു തീരുമാനം മാത്രമാണിത്. ഈ കരാറിന്റെ വിശദാംശങ്ങളോ ഇതില്‍ ആര്‍ക്കെങ്കിലും ലാഭമുണ്ടായോ എന്നതും ഒന്ന്, ഏഴ്, എട്ട് പ്രതികള്‍ക്ക് അറിയില്ലായിരുന്നു. മന്ത്രിസഭയില്‍ ആ സംഭവവുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള മൂടിവെക്കലും നടന്നിട്ടില്ല. ഇവര്‍ രാഷ്ട്രീയ ലാഭമുണ്ടാക്കി എന്നതിന് സിബിഐയുടെ പക്കല്‍ ഒരു തെളിവുമില്ല. വിധിയില്‍ പറയുന്നു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad