Type Here to Get Search Results !

Bottom Ad

ദിലീപ് കിങ് ലയര്‍' എന്ന് പ്രോസിക്യൂഷന്‍; ജാമ്യാപേക്ഷയില്‍ വിധി വെളളിയാഴ്ച


കൊച്ചി: (www.evisionnews.co)  നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വാദം തുടരുന്നു. ദിലീപ് കിങ് ലയര്‍ ആണെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ദിലീപിന്റെയും സുനിയുടെയും ഫോണുകള്‍ എങ്ങനെ സ്ഥിരമായി ഒരു ടവറിനു കീഴില്‍വരും. ദിലീപിനെതിരെ പുതിയ തെളിവുകളുണ്ട്. കാവ്യാ മാധവന്റെ ഡ്രൈവറുടെ മൊഴിയും ദിലീപിന് എതിരാണെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

രാവിലെ നടന്ന വാദത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ നടന്‍ ദിലീപ് വീണ്ടും പഴിചാരിയിരുന്നു. പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയ അന്നുതന്നെ വിവരം ഡിജിപിയെ അറിയിച്ചിരുന്നു. പരാതി നല്‍കാന്‍ 20 ദിവസം വൈകിയെന്ന പൊലീസ് നിലപാട് തെറ്റാണ്. പൊലീസ് കെട്ടുകഥകള്‍ ഉണ്ടാക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി.രാമന്‍പിള്ള വാദിച്ചു. നടിയെ ഉപദ്രവിച്ച കേസില്‍ റിമാന്‍ഡിലായ മുഖ്യപ്രതി സുനില്‍കുമാര്‍ (പള്‍സര്‍ സുനി) പല കഥകളും പറയുന്നതുപോലെ ദിലീപിന്റെ പേരും പറയുകയാണെന്നു അഭിഭാഷകന്‍ ചൊവ്വാഴ്ച ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ഗൂഢാലോചനയെന്ന പൊലീസിന്റെ ആരോപണം തെറ്റാണെന്നും ദിലീപ് വാദിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad