Type Here to Get Search Results !

Bottom Ad

ലാവ്‌ലിന്‍ കേസ് : വിധി എല്‍ഡിഎഫിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചു:കാനം രാജേന്ദ്രന്‍

തിരുവനന്തപുരം:(www.evisionnews.co) ഹൈക്കോടതി വിധി എല്‍ഡിഎഫിന്റെ പ്രതിച്ഛായ വര്‍ധിപ്പിച്ചെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകാലമായി നടന്ന രാഷ്ട്രീയ വേട്ടയാടലിന്റെ യാഥാര്‍ത്ഥ്യം ഇന്നത്തെ കോടതി വിധിയിലൂടെ പുറത്തുവന്നിരിക്കുകയാണ്.
വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും കാനം വ്യക്തമാക്കി. ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണകോടതി വിധി ഹൈക്കോടതി ശരിവെച്ച സാഹചര്യത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ലാവലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിചേര്‍ത്തത് അദ്ദേഹത്തെ രാഷ്ട്രീയമായി ഇല്ലാതാക്കാനായിരുന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  പ്രതികരിച്ചിരുന്നു. ലാവലിന്‍ കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള കേരളാ ഹൈക്കോടതി വിധി രാഷ്ട്രീയവും ധാര്‍മികവുമായ വിജയമാണെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതികരിച്ചിരുന്നു.
പിണറായി വിജയനെതിരെ പ്രഥമദ്യഷ്ട്യാ കേസില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പിണറായി വിജയന്‍ കേസില്‍ പ്രതിയല്ല. പിണറായി വിജയനെ സിബിഐ തെരഞ്ഞുപിടിച്ച് വേട്ടയാടിയെന്നും കോടതി വിമര്‍ശിച്ചു. പിണറായി അടക്കം മൂന്നു പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. അതേസമയം കെഎസ്ഇബി ഉദ്യോഗസ്ഥര്‍ വിചാരണ നേരിടണമെന്നും കോടതി ഉത്തരവിട്ടു
Tags

Post a Comment

0 Comments

Top Post Ad

Below Post Ad