കാസർകോട്:(www.evisionnews.co)ഇന്ത്യന്‍ ഭരണഘടന അനുവദിക്കന്ന വിശ്വാസ സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്ര്യവും തടസ്സപ്പെടുത്തുകയും സങ്കുചിത രാഷ്ട്രീയത്തിന്റെ പേരില്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകവും പാരമ്പര്യവും തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ ആരുടെ ഭാഗത്തുനിന്നുണ്ടായാലും നിരുത്സാഹപ്പെടുത്തേണ്ടതും അനുവദിച്ചു കൂടാത്തതുമാണെന്ന് സമസ്ത.സമീപകാലങ്ങളിലായി മതസ്വാതന്ത്ര്യത്തിനെതിരെ സംഘ് പരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ നാളെ എസ് കെ എസ് എസ് എഫ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ നടക്കുന്ന മതസ്വാതന്ത്ര്യ സംരക്ഷണ റാലിയില്‍ സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും മുഴുവന്‍ നേതാക്കളും പ്രവര്‍ത്തകരും അണിനിരക്കണമെന്നും റാലി വിജയിപ്പിക്കാന്‍ കര്‍മ്മരംഗത്തിറങ്ങണമെന്നും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും നേതാക്കളായ ഖാസി ത്വാഖ അഹ്മദ് മൗലവി അല്‍അസ്ഹരി, യു.എം അബ്ദുറഹ്മാന്‍ മൗലവി, എം എ ഖാസിം മുസ്ലിയാര്‍ കെ ടി അബ്ദുല്ല ഫൈസി പയ്യക്കി അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, ഇ.കെ മഹ്മൂദ് മുസ്ലിയാര്‍ , ടി കെ പൂക്കോയ തങ്ങള്‍ ചന്തേര, ചെര്‍ക്കളം അബ്ദുല്ല, മെട്രൊ മുഹമ്മദ് ഹാജി ഖത്തര്‍ ഇബ്രാഹിം ഹാജി, അബ്ദുല്‍ മജീദ് ബാഖവി, ചുഴലി മുഹ്യദ്ധീന്‍ മൗലവി, ഇ പി ഹംസത്തുസഅദി,ടി പി അലി ഫൈസി ,അബൂബക്കര്‍ സാലൂദ് നിസാമി, കണ്ണൂര്‍ അബ്ദുല്ല മാസ്റ്റര്‍, ഇബ്രാഹിം ഫൈസി ജെഡിയാര്‍, താജുദ്ധീന്‍ ദാരിമി പടന്ന, ഹാരിസ് ദാരിമി ബെദിര, സുഹൈര്‍ അസ്ഹരി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു

Post a Comment
0 Comments