ന്യൂഡല്‍ഹി: (www.evisionnews.co) രാജ്യത്തെ മൊബൈല്‍ കോള്‍ നിരക്കുകള്‍ വീണ്ടും കുറഞ്ഞേക്കും. ഒരു നെറ്റ് വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന ഇന്റര്‍ കണക്ട് യൂസേജ് ചാര്‍ജ് (ഐയുസി) ഘട്ടംഘട്ടമായി ഇല്ലാതാക്കാനാണ് ട്രായ് ശ്രമിക്കുന്നത്. നിലവില്‍ മിനിറ്റിന് 14 പൈസയാണ് ഉപഭോക്താക്കളില്‍ നിന്ന് ഐയുസിയായി മൊബൈല്‍ സേവന ദാതാക്കള്‍ ഈടാക്കുന്നത്. ആദ്യഘട്ടത്തില്‍ ഇത് ഏഴ് പൈസയും പിന്നീട് മൂന്ന് പൈസയുമായി കുറയക്കാനാണ് ആലോചിക്കുന്നത്. അടുത്തഘട്ടത്തില്‍ ചാര്‍ജ് എടുത്തുകളയുകയും ചെയ്യും. ജിയോയുടെ കടന്നുവരവാണ് പുതിയ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന

Post a Comment
0 Comments