കുമ്പള:(www.evisionnews.co)കുമ്പള റെയില്‍വെസ്റ്റേഷന് സമീപത്ത് കാറുകൾ കൂട്ടിയിടിച്ച് ആറു പേര്‍ക്ക് പരിക്ക്. ആരിക്കാടി കടവത്തെ ആയിഷാബി (50), റുക്‌സാന (20), അനീസ് (23), സമീറ (35), ഷുഹൈബ (35), കണ്ണൂര്‍ പയ്യാവൂരിലെ വിജയന്‍ (55), രാജേഷ് (52) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കുമ്പള സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഗര്‍ഭിണിയായ റുക്‌സാനയെ കാസര്‍കോട്ടെ ആസ്പത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ കാര്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ കഴിയുന്ന രോഗിയെ കാണാന്‍ പോവുകയായിരുന്ന കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ച എര്‍ട്ടിഗ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. കുമ്പള റെയില്‍വെസ്റ്റേഷന് സമീപമായിരുന്നു അപകടം. അപകടത്തില്‍ ഇരു കാറുകളും തകര്‍ന്നു.

Post a Comment
0 Comments