Type Here to Get Search Results !

Bottom Ad

സഅദിയ്യ ഹാജിമാർക്ക് ദമ്മാമില്‍ ഉജ്വല യാത്രയയപ്പ്

ദമ്മാം:(www.evisionnews.com) ജാമിഅ സഅദിയ്യ അറബിയ ദമ്മാം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശരികത്തു മുഹമ്മദ്‌ വലയാനി ഗ്രൂപിന്റെ് അംഗീകാരത്തോടെ 250 ഹാജിമാര്‍ ദമ്മാമില്‍ നിന്നും യാത്ര തിരിച്ചു.മദീന വഴി ചൊവ്വാഴ്ച ഉച്ചക്ക് മിനായില്‍ എത്തും.ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവടങ്ങളിൽ നിന്നുള്ള ഹാജിമാർക്കുള്ള പ്രൌഡമായ യാത്രയപ്പ് സംഗമം ദമ്മാം ഹോളിഡെയ്സ് ഹോട്ടലില്‍ നടന്നു .
സഅദിയ ദമ്മാം കമ്മിറ്റി പ്രസിഡന്റ്‌ കുഞ്ചാര്‍ അബ്ബാസ്‌ ഹാജിയുടെ അധ്യക്ഷതയില്‍ ഐ.സി.എഫ് ദമ്മാം സെൻട്രല്‍ സെക്രട്ടറി ശരീഫ് സഖാഫി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി സുരിബയല്‍ മുഖ്യപ്രഭാഷണം നടത്തി.സയ്യിദ് ശുകൂർ അൽ ഐദറൂസി പ്രാരംഭ പ്രാർത്ഥനയും സയ്യിദ് സയ്യിദ് ശിഹാബുദ്ദീൻ മശ്ഹൂർ സഅദി  തലക്കി തങ്ങൾ സമാപന പ്രാർത്ഥനയും നിർവ്വഹിച്ചു. യൂസുഫ് സഅദി അയ്യങ്കേരി, അബ്ദുൽ റസാഖ് സഖാഫി അട്ടഗോളി, ഹബീബ് സഖാഫി, സൈദ്‌ സഖാഫി, മുഹമ്മദ്‌ കുഞ്ഞി അമാനി, മുഹ്‌യിദ്ധീന്‍ സഅദി കുഴിപ്പുറം, അബ്ദുൽ സലാം സുഹ് രി, ഉമര്‍ ലത്തീഫി, സിദ്ദീഖ് സഖാഫി ഉര്മി്, ഹസൈനാര്‍ ഹാജി പജ്യോട്ട, അഹമദ് ഹാജി | അലമ്പാടി, അമാന മുഹമ്മദ് മൊഗ്രാല്‍,ശബീർ മാറഞ്ചേരി, റളൗഫ് പാലേരി,മുഹമ്മദ്‌ പുണ്ടുര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ,ലത്തീഫ്പള്ളത്തടക സ്വാഗതവും പി.സി അബൂബക്കർ സഅദി നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad