Type Here to Get Search Results !

Bottom Ad

ഒമാനിലെ ഒ ടാക്സി സര്‍വീസ് അവസാനിപ്പിച്ചു


മസ്‌കത്ത് : (www.evisionnews.co) ആപ്ലിക്കേഷന്‍ വഴി ടാക്‌സി ബുക് ചെയ്യാന്‍ അവസരം ഒരുക്കി ഒരു കൂട്ടം സ്വദേശി യുവാക്കള്‍ ആരംഭിച്ച 'ഒ ടാക്സി' പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഗതാഗത, വാര്‍ത്താ വിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണിത്. കൃത്യമായ രേഖകളില്ലാതെയും ഔദ്യോഗിക സ്വഭാവത്തോടെയല്ലാതെയും പ്രവര്‍ത്തിക്കുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസ് അവസാനിപ്പിക്കാന്‍ മന്ത്രാലയം നിര്‍ദേശം നല്‍കിയത്.
100 വാഹനങ്ങളുമായി 2014ലാണ് ഒരു കൂട്ടം സ്വദേശി യുവാക്കള്‍ ഒ ടാക്സി സര്‍വീസ് ആരംഭിച്ചത്. സര്‍വീസ് വിജയകരമായി മുന്നോട്ടു പോയെങ്കിലും മന്ത്രാലയത്തിലെ റജിസ്ട്രേഷന്‍ അടക്കമുള്ളവ പൂര്‍ത്തിയാക്കിയിരുന്നില്ല. 100ല്‍ പരം സ്ഥിരം ഡ്രൈവര്‍മാര്‍ ഒ ടാക്സിക്ക് കീഴില്‍ ഉണ്ടായിരുന്നു. അതേസമയം, മന്ത്രാലയത്തിന്റെ നിര്‍ദേശം ലഭിച്ചതിനാല്‍ താല്‍ക്കാലികമായി പ്രവര്‍ത്തനം അവസാനിപ്പിക്കുകയാണെന്നും റജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി സര്‍വീസ് ഉടന്‍ പുനരാരംഭിക്കുമെന്നും ഒ ടാക്സി അധികൃതര്‍ ട്വീറ്റ് ചെയ്തു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad