Type Here to Get Search Results !

Bottom Ad

ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു കുറഞ്ഞ ചെലവില്‍ കേരളത്തിലേക്ക് പറക്കാം; ഓഫറുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്


ദുബായ് : (www.evisionnews.co) ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കുറഞ്ഞനിരക്കില്‍ വിമാന സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഓഗസ്റ്റ് 26നും 31നും ഇടയില്‍ ബുക്ക് ചെയ്യുന്ന നിശ്ചിത ടിക്കറ്റുകളാണ് പ്രത്യേക നിരക്കില്‍ ലഭിക്കുക. സെപ്റ്റംബര്‍ നാലു മുതല്‍ മാര്‍ച്ച് 24 വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും യാത്ര ബുക്കു ചെയ്യാന്‍ സാധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

യുഎഇയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, ജയ്പൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് 279 യുഎഇ ദര്‍ഹമാണ് നിരക്ക്. മസ്‌ക്കത്തില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 30 ഒമാന്‍ റിയാല്‍ ആണ് പ്രത്യേക നിരക്ക്. സലാലയില്‍ നിന്നും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് 40 ഒമാന്‍ റിയാല്‍ ആണ് പ്രത്യേക നിരക്കില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കുന്നത്.
മറ്റു നിരക്കുകള്‍ ഇങ്ങനെ
ദമാം കോഴിക്കോട്, മംഗളൂരു: 585 സൗദി റിയാല്‍.
കുവൈത്ത്‌കോഴിക്കോട്, കൊച്ചി, മംഗളൂരു: 45 കുവൈത്തി ദിനാര്‍.
ദോഹ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം, മുംബൈ: 409 ഖത്തര്‍ ദിനാര്‍.
ബഹ്‌റൈന്‍കോഴിക്കോട്: 50 ബഹ്‌റൈന്‍ ദിനാര്‍.
ബഹ്‌റൈന്‍കൊച്ചി: 45 ബഹ്‌റൈന്‍ ദിനാര്‍.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad