Type Here to Get Search Results !

Bottom Ad

നിതാഖാത്: സൗദിയില്‍ ടാക്സി മേഖലയില്‍ ജോലിപോയത് 90,000 വിദേശികള്‍ക്ക്


റിയാദ്: (www.evisionnews.co)സൗദിയിലെ ഓണ്‍ലൈന്‍ ടാക്സി കമ്പനികളില്‍ ജോലിചെയ്തിരുന്ന 90,000 വിദേശികള്‍ക്ക് പകരം സ്വദേശികള്‍ക്ക് തൊഴില്‍കണ്ടെത്താന്‍ കഴിഞ്ഞതായി പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. സ്വദേശിവത്കരണത്തിന് ശേഷം ഒന്നരലക്ഷം സ്വദേശികള്‍ ഓണ്‍ലൈന്‍ ടാക്സിമേഖലയില്‍ ജോലി നേടിയതായും അതോറിറ്റി പ്രസിഡന്റ് വ്യക്തമാക്കി.

യൂബര്‍, കരീം തുടങ്ങിയ മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്സിസേവനം നല്‍കുന്ന കമ്പനികള്‍ വിദേശികളുടെ കുത്തകയായിരുന്നു. എന്നാല്‍ സ്വദേശിവത്കരണം പ്രഖ്യാപിച്ചതിനുശേഷം സ്വദേശി ജീവനക്കാരുടെ എണ്ണം 10 ശതമാനത്തില്‍നിന്ന് 95 ശതമാനമായി ഉയര്‍ന്നു.

സ്വദേശികള്‍ ഈ മേഖലയില്‍ ജോലി ചെയ്യാന്‍ തത്പരരാണെന്നും സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികളുടെ കുത്തക ഇല്ലാതായെന്നും പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് ബിന്‍ മുഹമ്മദ് അല്‍റുമൈഹ് പറഞ്ഞു. സൗദിയിലെ ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ക്ക് കീഴില്‍ 1.67 ലക്ഷം സ്വദേശികള്‍ ജോലിചെയ്യുന്നുണ്ട്. സ്വതന്ത്രമായി പാര്‍ട്ട് ടൈം ജോലി ചെയ്യുന്നതിനും സ്വദേശികള്‍ക്ക് ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ അവസരം നല്‍കുന്നുണ്ട്.

സൗദി അറേബ്യയിലെ ഓണ്‍ലൈന്‍ ടാക്സി മേഖലയില്‍ വിജയകരമായി സ്വദേശിവത്കരണം നടപ്പാക്കാന്‍ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിക് കഴിഞ്ഞിട്ടുണ്ടെന്നും ഡോ. റുമൈഹ് ബിന്‍ മുഹമ്മദ് അല്‍ റുമൈഹ് പറഞ്ഞു. ഗതാഗതരംഗത്ത് കൂടുതല്‍ മേഖലകളില്‍ സ്വദേശിവത്കരണം പ്രോത്സാഹിപ്പിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ഇതോടെ കൂടുതല്‍ സ്വദേശികള്‍ക്ക് തൊഴില്‍ കണ്ടെത്താന്‍ കഴിയും. ഓണ്‍ലൈന്‍ ടാക്സി ക്കമ്പനികളുടെ പ്രവര്‍ത്തനം എളുപ്പമാക്കും. കമ്പനികളുടെ സേവന നിലവാരം നിരീക്ഷിക്കുന്നതിന് 'വസല്‍' എന്നപേരില്‍ ഇ-പ്ലാറ്റ്ഫോം പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ഡ്രൈവര്‍മാരെയും അവരുടെ വാഹനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും അതോറിറ്റി വ്യക്തമാക്കി.

Post a Comment

0 Comments

Top Post Ad

Below Post Ad