Type Here to Get Search Results !

Bottom Ad

നെല്ലിക്കുന്നിനോട് തോമസ് ചാണ്ടി; ''കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തുമുഴുവന്‍ നല്‍കാം''


തിരുവനന്തപുരം: (www.evisionnews.co)  കുട്ടനാട്ടില്‍ താന്‍ കായല്‍ കയ്യേറിയതായി തെളിയിച്ചാല്‍ സ്വത്തു മുഴുവനും എഴുതിത്തരാമെന്ന് മന്ത്രി തോമസ് ചാണ്ടി. എന്‍.എ.നെല്ലിക്കുന്ന് എംഎല്‍എയോടായിരുന്നു മന്ത്രിയുടെ മറുപടി. നിയമസഭയില്‍ ചോദ്യോത്തരവേള പുരോഗമിക്കുന്നതിനിടെയായിരുന്നു മന്ത്രിയുടെ സ്വത്തു വാഗ്ദാനം. 

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നെല്ലിക്കുന്ന് എംഎല്‍എ തോമസ് ചാണ്ടിക്കെതിരെ രംഗത്തെത്തിയത്. ഭൂമി കയ്യേറിയ തോമസ് ചാണ്ടിക്ക് കെഎസ്ആര്‍ടിസിയെ നന്നാക്കാന്‍ സമയം എവിടെയെന്നായിരുന്നു നെല്ലിക്കുന്നിന്റെ പരമാര്‍ശം. ഇതില്‍ ക്ഷുഭിതനായ തോമസ് ചാണ്ടി, ആരോപണം തെളിയിച്ചാല്‍ സ്വത്തു നല്‍കാമെന്ന് നിലപാടെടുത്തു. 
ഇതിനെതിരെ പി.ടി.തോമസ് അടക്കമുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. തുടര്‍ന്ന് സ്പീക്കര്‍ ഇടപെട്ടാണ് ഭരണ - പ്രതിപക്ഷ അംഗങ്ങളെ വാക്‌പോരില്‍നിന്ന് പിന്തിരിപ്പിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad