കാസര്‍കോട് (www.evisionnews.co): കേരളത്തില്‍ സര്‍ക്കാര്‍ നടത്തികൊണ്ടിരിക്കുന്നത് വിദ്യാഭ്യാസ കച്ചവടമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്. എം.എസ്.എഫ് ജില്ലാ കമ്മറ്റി സ്വാശ്രയ മെഡിക്കല്‍ കൊള്ളക്കെതിരെ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ മെഡിക്കല്‍ ഫീസ് വര്‍ധനവിലൂടെ സര്‍ക്കാറും മാനജ്‌മെന്റും ഒത്തുകളിക്കുന്നുവെന്നത് വ്യക്തമാണ്. ഇത് തുടര്‍ന്നാല്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് എം.എസ്.എഫിന്റെ കൂടെ യൂത്ത് ലീഗും ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഗവ: ഐ.ടി.ഐ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്ട്രേറ്റ് പടിക്കല്‍ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. സംസ്ഥാന വൈസ്: പ്രസിഡണ്ട് ഹാഷിം ബംബ്രാണി മുഖ്യപ്രഭാഷണം നടത്തി ആബിദ് ആറങ്ങാടി അധ്യക്ഷത വഹിച്ചു. സി.ഐ.എ ഹമീദ് സ്വാഗതം പറഞ്ഞു. അഷ്‌റഫ് എടനീര്‍, സെസ്.എ മൊഗ്രാല്‍, പി.കെ അഷ്‌റഫ്, അബ്ദുല്ല എന്‍.എം, ഇര്‍ഷാദ് മൊഗ്രാല്‍ സംസാരിച്ചു. മാര്‍ച്ചിന് ജാബിര്‍ തങ്കയം, ഖാദര്‍ അലൂര്‍, റമീസ് ആറങ്ങാടി, നഷാത്ത് പരവനടുക്കം, സിദ്ധീഖ് മഞ്ചേശ്വരം, സവാദ് അംഗഡി മുഗര്‍, അനസ് എതിര്‍ത്തോട്, നവാസ് കുഞ്ചാര്‍, ഷറഫുദ്ധീന്‍ കടവത്ത്, അഷ്‌റഫ് ബോവിക്കാനം നേതൃത്വം നല്‍കി.

Post a Comment
0 Comments