മൊഗ്രാല്‍ പുത്തൂര്‍ (www.evisionnews.in): പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ വെളിച്ചം പദ്ധതിക്ക് തുടക്കമായി. കേടായ തെരുവ് വിളക്കുകള്‍ നന്നാക്കുന്നതിനും പുതിയത് സ്ഥാപിക്കുന്നതിനുമാണ് പദ്ധതി ആവിഷ്‌കരിച്ചത്. പഞ്ചായത്ത് ഇതിനായി ഫണ്ട് നീക്കിവെച്ചിട്ടുണ്ടെങ്കിലും സര്‍ക്കാറിന്റെ പുതിയ നിയമം മൂലം ഏജന്‍സികളാരും ഇതിനായി മുന്നോട്ടുവരുന്നില്ല.
പദ്ധതിയുടെ ആദ്യഘട്ടം പഞ്ചായത്ത് യൂത്ത് ലീഗ് നേതാക്കളായ മുജീബ് കമ്പാര്‍, ജീലാനി കല്ലങ്കൈ എന്നിവര്‍ ചേര്‍ന്ന് സമദ് പഞ്ചത്തില്‍ നിന്നും ഫണ്ട് ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹമീദ് ബള്ളൂര്‍, മാഹിന്‍ കുന്നില്‍, ഷംസു, സിദ്ധീക്ക് ആരിക്കാടി, മുജീബ്, ആമു, റഹീസ് സംബന്ധിച്ചു.

Post a Comment
0 Comments