Type Here to Get Search Results !

Bottom Ad

ആലാമിപ്പള്ളിയില്‍ ഡിവൈഡര്‍ സ്ഥാപിക്കണം: എം.എസ്.എഫ് കെ.എസ്.ടി.പി അധികൃതര്‍ക്ക് നിവേദനം നല്‍കും


കാഞ്ഞങ്ങാട് (www.evisionnews.co): അലാമിപ്പള്ളി കെ.എസ്.ടി.പി റോഡില്‍ പുതിയ ബസ് സ്റ്റാന്റിന് മുന്നില്‍ ഡിവൈഡര്‍ സ്ഥാപിക്കണമെന്ന് എം.എസ്.എഫ് ആവശ്യപ്പെട്ടു. കൂളിയങ്കാല്‍ റോഡില്‍ നിന്നും വരുന്നവരെ അപകടം കാത്തിരിക്കുന്ന കെ.എസ്.ടി.പി റോഡില്‍ കയറിപറ്റാനുള്ള ഡ്രൈവര്‍മാരുടെ ബുദ്ധിമുട്ട് അതികൃതര്‍ മനസിലാക്കണമെന്നും ദീര്‍ഘദൂര യാത്രികര്‍ക്ക് പോക്കറ്റ് റോഡുള്ള കാര്യം മനസിലാകാതെ വരുന്നതും അപകടം പതിയിരിക്കുന്നിടത്ത് ബസ് റോഡില്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നതും ഗതാഗത തടസത്തിന് കാരണമാകുന്നു. ദിവസേന നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ റോഡിലാണ് ബസ് കാത്തുനില്‍കുന്നത്. 

വിദ്യാര്‍ത്ഥികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന ഇത്തരം സ്ഥലങ്ങളില്‍ ബസ് ബേ നിര്‍മിക്കണമെന്നും ജില്ലാ പ്രസിഡണ്ട് ആബിദ് ആറങ്ങാടി, സെക്രട്ടറി റമീസ് ആറങ്ങാടി സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് കെ.എസ്.ടി.പി അധികൃതര്‍ക്ക് നിവേദനം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad