കാഞ്ഞങ്ങാട് (www.evisionnews.co): കാഞ്ഞങ്ങാട് നഗരത്തിലെ മാലിന്യം കൊണ്ടുതള്ളുന്നത് മത്സ്യമാര്‍ക്കറ്റില്‍. മാര്‍ക്കറ്റിന്റെ പഴയ കെട്ടിടത്തിന്റെ സമീപത്താണ് നഗരസഭാ ശുചീകരണ തൊഴിലാളികള്‍ മാലിന്യങ്ങള്‍ കൊണ്ടുതള്ളുന്നത്. ഇതിനെതിരെ പരിസരവാസികള്‍ പരാതിപ്പെട്ടിട്ടും മാര്‍ക്കറ്റ് പരിസരത്ത് മാലിന്യ നിക്ഷേപം യഥേഷ്ടം നടക്കുകയാണ്.
കഴിഞ്ഞ ദിവസം ചത്ത പൂച്ചയെ ഇവിടെ കുഴിച്ച് മൂടിയതായും ഇവര്‍ പരാതിപ്പെട്ടു. മഴവെള്ളത്തില്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും കൊതുകുശല്യം അസഹനീമാകുകയും ചെയ്യുന്നതായും വ്യാപാരികളും പരിസരവാസികളും പരാതിപ്പെടുന്നു. രാത്രി കാലങ്ങളില്‍ സ്വകാര്യ വ്യക്തികളടക്കം ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നതായും പരാതിയുണ്ട്.
മാവേലി സ്റ്റോറിന് തൊട്ടടുത്തുള്ള കിണറിന് ചുറ്റും മാലിന്യങ്ങള്‍ കുന്നുകൂടി കിടക്കുകയാണ്. കാക്കകളും പരുന്തുകളും മാലിന്യം കൊത്തിയെടുത്ത് കിണറിനകത്തിട്ട് വെള്ളം മലിനമാക്കുന്നതായും പരാതിയുണ്ട്. തുടരുന്ന മാലിന്യ നിക്ഷേപത്തിനെതിരെ നഗരസഭ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് പരിസരവാസികള്‍ പറയുന്നു. മത്സ്യമാര്‍ക്കറ്റില്‍ രാത്രികാലങ്ങളില്‍ സ്ട്രീറ്റ് ലൈറ്റ് പോലും കത്തുന്നില്ലെന്ന് പരിസരവാസികള്‍ പരാതിപ്പെട്ടു.

Post a Comment
0 Comments