Type Here to Get Search Results !

Bottom Ad

തിരക്കു നേരത്തെ വലിയ വാഹനങ്ങളെ നിയന്ത്രിക്കണം: കാസര്‍കോടിനൊരിടം കൂട്ടായ്മ

കാസര്‍കോട് (www.evisionnews.co): രാവിലെയും വൈകുന്നേരത്തെയും തിരക്കുള്ള സമയങ്ങളില്‍ ദേശീയ പാതയിലൂടെയുള്ള വലിയ വാഹനങ്ങളുടെ യാത്ര നിയന്ത്രിക്കണമെന്ന് കാസര്‍കോടിനൊരിടം ഓണ്‍ലൈന്‍ കൂട്ടായ്മ ആവശ്യപ്പെട്ടു. ഓഫീസ്, സ്‌കൂള്‍ കഴിയുന്ന വൈകുന്നേരങ്ങളില്‍ ദേശീയ പാതകളില്‍ വന്‍ ഗതാഗത കുരുക്ക് നിത്യ സംഭവമാണ്. കാസര്‍കോട് നഗരത്തിലും അണങ്കൂര്‍ മുതല്‍ നായന്മാര്‍മൂലവരെയും ചട്ടഞ്ചാല്‍ പൊയിനാച്ചി ഭാഗങ്ങളിലും മണിക്കൂറുകളോളമാണ് ഗതാഗത തടസം ഉണ്ടാവുന്നത്. ഇത് ആംബുലന്‍സ് അടക്കമുള്ള അത്യാഹിത വാഹനങ്ങളെയും യാത്രക്കാരേയും പ്രതികൂലമായി ബാധിക്കുന്നു. 

ഈ സമയങ്ങളില്‍ വലിയ വാഹനങ്ങളെ നിയന്ത്രിച്ചുള്ള കോടതി വിധി നിലവിലുണ്ടങ്കിലും ടാങ്കറുകള്‍ അടക്കമുള്ള വലിയ വാഹനങ്ങളാണ് വലിയ തോതിലുള്ള ഗതാഗത കുരുക്കിന് കാരണമാകുന്നത്. ഇത്തരം വാഹനങ്ങളെ ആറു മണി വരെ കടത്തിവിടുന്നത് നിയത്രിക്കണമെന്ന് 'കാസര്‍കോടിനൊരിടം' ആവശ്യപ്പെട്ടു. നൗഫല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. അഹ്‌റാസ് അബൂബക്കര്‍ എകെ അധ്യക്ഷനായിരുന്നു. കെപിഎസ് വിദ്യാനഗര്‍ സ്വാഗതവും ശിഹാബ് മൊഗര്‍ നന്ദിയും പറഞ്ഞു. അസ്രീദ് മുഹമ്മദ്, തൗസീഫ് എരിയാല്‍, ഹമീദലി മൊഗ്രാല്‍ പുത്തൂര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad