Type Here to Get Search Results !

Bottom Ad

കോട്ടപ്പാറയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകനെ മർദ്ദിച്ച കേസ്: പത്തോളം ബി.ജെ.പിക്കാര്‍ക്കെതിരെ കേസ്

കാഞ്ഞങ്ങാട്:(www.evisionnews.co) ആഗസ്ത് 15 ന് കോട്ടപ്പാറയില്‍ നടന്ന ഡി.വൈ.എഫ്.ഐ പരിപാടിയില്‍ പങ്കെടുത്ത് തിരിച്ചുപോവുകയായിരുന്ന യുവാവിനെ കോട്ടപ്പാറക്കടുത്ത് വെച്ച് സംഘം ചേര്‍ന്നാക്രമിച്ചുവെന്ന സംഭവത്തില്‍ പത്തോളം ബി.ജെ.പിക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.
രാജന്‍ എന്ന ചട്ടിരാജന്‍, പ്രദീപന്‍, രാജീവന്‍ തുടങ്ങി പത്തോളംപേര്‍ക്കെതിരെയാണ് നീലേശ്വരം പേരോല്‍ സ്വദേശി നാരായണന്റെ മകന്‍ നരേന്ദ്രനെ കല്ലെറിഞ്ഞും അക്രമിച്ചും പരിക്കേല്‍പ്പിച്ചതിന് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad