Type Here to Get Search Results !

Bottom Ad

മമ്മൂട്ടി ഇടപെട്ടില്ല മാഡം കാവ്യയെന്ന് നേരത്തെ പറഞ്ഞിരുന്നു: ലിബര്‍ട്ടി ബഷീര്‍

കൊച്ചി (www.evisionnews.co): നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അറസ്റ്റ് മുതല്‍ തന്നെ കേസിലെ മാഡം കാവ്യയാണെന്ന് താന്‍ നേരത്തെ പറഞ്ഞതാണെന്ന് നിര്‍മാതാവും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍. ഇതാണ് ഇപ്പോള്‍ പള്‍സര്‍ സുനി പറയുന്നത്. ഇത് മാസങ്ങള്‍ മുമ്പ് താന്‍ പറഞ്ഞിരുന്നതാണ്. കാവ്യയ്ക്ക് ഇതില്‍ ബന്ധമുണ്ടെന്ന് അറിയും. ഹൈക്കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും പരാമര്‍ശങ്ങളും കാവ്യയുമായി ബന്ധപ്പെട്ടതാണ്. 

മാധ്യമങ്ങള്‍ക്കിത് പുതിയ കാര്യമായിരിക്കും. എന്നാല്‍ തനിക്ക് പുതിയ കാര്യമല്ല. കാവ്യയെ അറസ്റ്റ് ചെയ്യേണ്ടതാണ്. പൊലീസ് എന്തുകൊണ്ടാണ് അവര്‍ക്ക് ഇളവ് കൊടുക്കുന്നു. ബഷീര്‍ ചോദിക്കുന്നു. മമ്മൂട്ടി ഇടപെടുകയാണെങ്കില്‍ അറസ്റ്റ് നടക്കില്ലെന്നും പറഞ്ഞിരുന്നു. ആദ്യം അറസ്റ്റ് നടക്കാത്തത് മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചത് കൊണ്ടാണ്.

ക്വട്ടേഷന്‍ നല്‍കിയതിന് പിന്നില്‍ കാവ്യയ്ക്ക് നൂറുശതമാനം പങ്കുണ്ട്. അതില്‍ സംശയമില്ല. ദിലീപിനും കാവ്യയ്ക്കും തുല്യമായ വെറുപ്പാണ് ഈ പറഞ്ഞ കുട്ടിയോടും മഞ്ജുവാര്യരോടുമുളളത്. അതുപോലെ തന്നെ ഗീതുമോഹന്‍ ദാസിനോടും സംയുക്താവര്‍മ്മയോടും വെറുപ്പുണ്ട്. ആദ്യം ഇവരെല്ലാം ഒറ്റക്കെട്ടായി നിന്നിരുന്നതാണ്. പിന്നീട് മഞ്ജുവാര്യരുടെ വിവാഹമോചനത്തിന് ശേഷം ആ സിന്‍ഡിക്കേറ്റ് തകര്‍ന്നു. ഇതോട് കൂടിയിട്ടാണ് പകയും പ്രതികാരവും ആളിക്കത്തുന്നത്. ഇതില്‍ കാവ്യയും ദിലീപും കുറ്റക്കാര്‍ തന്നെയാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. നേരത്തെ ദിലീപ് ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയില്‍ ലിബര്‍ട്ടി ബഷീര്‍ ആവര്‍ത്തിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad