ന്യൂഡല്‍ഹി: സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ വഴിയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ നല്‍കുന്ന സമയം ഡിസംബര്‍ 31വരെ നീട്ടി. ആധാര്‍
സംബന്ധിച്ച കേസ് സുപ്രീം കോടതി പരിഗണിക്കവെ, അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി
ആധാര്‍ എന്റോള്‍ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ സെപ്റ്റംബര്‍ 30വരെയാണ് നേരത്തെ സമയം അനുവദിച്ചിരുന്നത്. കേസില്‍ നവംബര്‍ ആദ്യ ആഴ്ചയിലാകും ഇനി വാദം കേള്‍ക്കുക.

Post a Comment
0 Comments