Type Here to Get Search Results !

Bottom Ad

മന്‍ കി ബാത്തില്‍ മോദി ഗാന്ധിജിയെപറ്റി പറഞ്ഞത് പൊളിവചനങ്ങള്‍: ടി. പത്മാനാഭന്‍

കാഞ്ഞങ്ങാട് (www.evisionnews.co): മന്‍ കി ബാത്തില്‍ ഗാന്ധിജിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് മാവേലിയുടെ വരവേല്‍ക്കാനായി എഴുതിയ പഴയ ഓണപാട്ടുകളുടെ ശൈലിയില്‍ പറഞ്ഞാല്‍ വെറും പൊളിവചനങ്ങള്‍ മാത്രമാണെന്ന് സാഹിത്യകാരന്‍ ടി. പത്മനാഭന്‍. സി.വി ബാലകൃഷ്ണന്‍ എഴുത്തിന്റെ അമ്പത് വര്‍ഷം പിന്നിടുന്നതിന്റെ ഭാഗമായി മാനവ സംസ്‌കൃതി കാസര്‍കോട് ജില്ലാ കമ്മിറ്റി പടന്നക്കാട് മഹാകവി ഗുഡ് ഷെപ്പാര്‍ഡ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേന്ദ്ര സര്‍ക്കാര്‍ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തില്‍ ഗാന്ധിജിയടക്കമുള്ള മഹാരഥന്മാരായ സ്വാതന്ത്ര്യ സമര സേനാനികളെ മറക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് ചെയ്തുവരുന്നത്. പുതിയ രാഷ്ട്രപതി ഗോവിന്ദ് അയാളുടെ ആദ്യ പ്രസംഗത്തില്‍ പോലും ഗാന്ധിജിയടക്കമുള്ള സ്മരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഗുര്‍മിത് റാം റഹീം പ്രശ്നത്തില്‍ ഉത്തരേന്ത്യ കത്തുമ്പോള്‍ ഗാന്ധിജിയെയും ബുദ്ധനെയും കുറിച്ച് തന്റെ റേഡിയോ പ്രഭാഷണമായ മാന്‍കി ബാത്തില്‍ മോദിയോര്‍ക്കുന്നത്് ഒരു തരത്തിലുള്ള കള്ളത്തരമാണെും പത്മനാഭന്‍ കൂട്ടി ചേര്‍ത്തു.

എ.എം ശ്രീധരന്‍ സ്വാഗതം പറഞ്ഞു. പി.ടി തോമസ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.എ റഹ്്മാന്‍ സി.വി ബാലകൃഷ്ണനെ പരിചയപ്പെടുത്തി. പ്രമുഖ സാഹിത്യക്കാരന്‍ എം മുകുന്ദന്‍ സി.വി ബാലകൃഷ്ണനെ പയ്യൂന്നൂര്‍ പവിത്ര മോതിരവും ഷാളുമണിയിച്ച് ആദരിച്ചു. കേന്ദ്ര സര്‍വകശാല വി.സി ഡോ.ജി ഗോപകുമാര്‍ മുഖ്യാതിഥിയായിരുന്നു. സി.വി ബാലകൃഷ്ണനെക്കുറിച്ചുള്ള പുസ്തകം കണ്ണൂര്‍ സര്‍വകശാല രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന്‍ കീഴോത്ത് നിര്‍വഹിച്ചു. എ.വി പവിത്രന്‍ മുഖ്യപ്രഭാഷണം നടത്തി. അനില്‍ അക്കര എം.എല്‍.എ, അഡ്വ. ടി.കെ സെയ്താലിക്കുട്ടി, ഹക്കിം കുന്നില്‍, ബിനു രാജ്, ഇ.വി ജയകൃഷ്ണന്‍, രേണുകുമാര്‍, സി.വി ബാലകൃഷ്ണന്‍, എ.കെ ശശീന്ദ്രന്‍ പ്രസംഗിച്ചു. തുടര്‍ന്ന് സെമിനാറുകളില്‍ അഡ്വ. എ.വി വാമനകുമാര്‍, ചന്ദ്രന്‍ മുട്ടത്ത്, വി.വി പ്രഭാകന്‍ മോഡറേറ്ററായിരുന്നു. പ്രൊഫ. മുഹമ്മദ് അഹമ്മദ്, ഡോ. ഉമര്‍ തറമേല്‍, വി.എസ് അനില്‍കുമാര്‍, കെ.എ ഫ്രാന്‍സിസ്, സന്തോഷ് പനയാല്‍, കെ.വി ശരത് ചന്ദ്രന്‍, കെ.ബി പ്രസകുമാര്‍, ഡോ. സോമന്‍ കടലൂര്‍, ഡോ.പി സോമിനാഥന്‍, വി ഗണേഷന്‍, ടി.ആര്‍ ഉദയകുമാര്‍ സംസാരിച്ചു. തുടര്‍ന്ന് ആയുസിന്റെ പുസ്തകത്തെ ആസ്പദമാക്കി പി.സി ഹരീഷ് സംവിധാനം ചെയ്ത നാടകം പി അഥീന ആവിഷ്‌കാരം നടത്തി.




Post a Comment

0 Comments

Top Post Ad

Below Post Ad