Type Here to Get Search Results !

Bottom Ad

ഗോരഖ്പൂരില്‍ കൂട്ടമരണം വീണ്ടും; 48 മണിക്കൂറിനിടെ മരിച്ചത് 42 കുരുന്നുകള്‍


ഗോരഖ്പൂര്‍ : (www.evisionnews.co)  ഉത്തര്‍പ്രദേശിലെ ബാബാ രാഘവ് ദാസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണം തുടരുന്നു. കഴിഞ്ഞ 48 മണിക്കൂറിനിടെ 42 കുരുന്നുകള്‍ മരിച്ചു. ഇതോടെ ഇവിടെ മരിച്ച കുട്ടികളുടെ മാത്രം എണ്ണം അറുപതിലെത്തി. മസ്തിഷ്‌ക വീക്കത്തെ തുടര്‍ന്നാണ് ഏഴു കുട്ടികള്‍ മരിച്ചതെന്നു പ്രന്‍സിപ്പല്‍ പി.കെ.സിങ് പറഞ്ഞു. അതേസമയം, ബാക്കി കുട്ടികള്‍ മരിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമായിട്ടില്ല.

അതിനിടെ, ഇവിടെ കനത്ത മഴയും മറ്റ് പ്രശ്നങ്ങളും തുടരുന്നതിനാല്‍ ഇനിയും മരണങ്ങളുണ്ടാകുന്നതിനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. മരണസംഖ്യ ഉയരുന്ന സാഹചര്യത്തില്‍ ആശുപത്രിയിലേക്കു കൂടുതല്‍ ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിച്ചിട്ടുണ്ട്. 

ഈമാസമാദ്യം ഓക്സിജന്‍ വിതരണം തടസ്സപ്പെട്ട് കുട്ടികളടക്കം 71 പേര്‍ മരിച്ചതോടെയാണു ബിആര്‍ഡി ആശുപത്രി വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിന്റെ ഭാഗമായി മുന്‍പ്രിന്‍സിപ്പല്‍ രാജീവ് മിശ്രയേയും അദ്ദേഹത്തിന്റെ ഭാര്യയേയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണു കുട്ടികള്‍ ഇവിടെ കൂട്ടമായി കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്നു യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെയും ആശുപത്രിക്കെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.



Post a Comment

0 Comments

Top Post Ad

Below Post Ad