കണ്ണൂര്‍ (www.evisionnews.co): ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസില്‍ സി.ബി.ഐ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ടാണ് കുറ്റപത്രം. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ ഉള്‍പ്പെടെ ആറു പ്രതികളാണ് കുറ്റപത്രത്തിലുളളത്. കൊലപാതകത്തിന് മുഖ്യ ആസൂത്രണം വഹിച്ചതില്‍ കേസിലെ 25-ാം പ്രതിയായ പി. ജയരാജനാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.
പി. ജയരാജനെതിരെ സാക്ഷി മൊഴികളുണ്ടെന്നും പ്രത്യേക സിബിഐ കോടതിയില്‍ സമര്‍പ്പിക്കുന്ന കുറ്റപത്രത്തിലുണ്ട്. ഗൂഢാലോചനാക്കുറ്റമാണ് അദ്ദേഹത്തിനെതിരെയുള്ളത്. മറ്റ് പ്രതികളും സിപിഎം പ്രവര്‍ത്തകരാണ്. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെടുന്നത്.
നേരത്തെ കതിരൂര്‍ മനോജ് കൊല്ലപ്പെട്ട കേസിന്റെ രണ്ടാംഘട്ട അന്വേഷണത്തിന്റെ ഭാഗമായാണ് പി ജയരാജനെ സിബിഐ ജനുവരിയില്‍ 25ാം പ്രതിചേര്‍ത്തത്. യുഎപിഎ 18ാം വകുപ്പ് ഉള്‍പ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തതും. ബിജെപിയിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ ഒഴുക്ക് തടയുന്നതിനായി, സിപിഐഎം നേതൃത്വത്തിന്റെ അറിവോടെ ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമായിരുന്നു ഇതെന്നാണ് സിബിഐ തലശേരി കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത്.

Post a Comment
0 Comments