Type Here to Get Search Results !

Bottom Ad

ആധാര്‍ വിവരങ്ങള്‍ സിഐഎ ചോര്‍ത്തി; വെളിപ്പെടുത്തലുമായി വിക്കിലീക്‌സ്


ന്യൂഡല്‍ഹി : (www.evisionnews.co) ഇന്ത്യയിലെ പൗരന്മാരുടെ സുപ്രധാന വിവരങ്ങളടങ്ങിയ ആധാര്‍ യുഎസ് ചാരസംഘടന സിഐഎ ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. വിക്കിലീക്‌സ് ആണ് നിര്‍ണായകവും ഞെട്ടിപ്പിക്കുന്നതുമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വ്യാഴാഴ്ചയാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് വിക്കിലീക്‌സ് പ്രസിദ്ധീകരിച്ചത്. രാജ്യത്തെ ജനങ്ങളുടെ ബയോമെട്രിക് വിവരങ്ങളടങ്ങിയ സുപ്രധാന രേഖയാണ് ആധാര്‍. പൗരന്മാരുടെ വിരലടയാളം, കണ്ണ് തുടങ്ങിയ രേഖകളാണ് ആധാറിനായി ശേഖരിച്ചിട്ടുള്ളത്. ആധാര്‍ നമ്പര്‍ ഉപയോഗിച്ചു വ്യക്തിയുടെ സാമ്പത്തിക, സാമൂഹിക ഇടപെടലുകളടക്കം നിരീക്ഷിക്കാനാകും. ഇത്രയും വിലപ്പെട്ടതും അതീവസുരക്ഷയുള്ളതുമായ വിവരങ്ങളാണ് സിഐഎ ചോര്‍ത്തിയിരിക്കുന്നത്. എന്നാല്‍ ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നാണ് അധികൃതരുടെ വിശദീകരണം.

ചോര്‍ത്തിയത് ഇങ്ങനെ
രഹസ്യരേഖകള്‍ ചോര്‍ത്തുന്ന സിഐഎ പദ്ധതിയായ 'എക്‌സ്പ്രസ് ലൈന്‍' ആണ് വിക്കിലീക്‌സ് പുറത്തുവിട്ടത്. ഇതിലാണ് ആധാര്‍ ചോര്‍ച്ചയെപ്പറ്റി വിശദീകരിക്കുന്നത്. ദേശീയ സുരക്ഷാ ഏജന്‍സി (എന്‍എസ്എ), ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്), ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) എന്നിവയെ മറികടന്നാണ് സിഐഎ എക്‌സ്പ്രസ് ലൈനിനായി രേഖകള്‍ ശേഖരിച്ചതെന്നു വിക്കിലീക്‌സ് ചൂണ്ടിക്കാട്ടുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad