ആദുര്‍: (www.evisionnews.co) മഞ്ഞംപാറ അത്തനടി പാലത്തിന് സമീപം സ്‌കൂള്‍ ബസ്സും ബൈക്കും കൂട്ടിയിടിച്ച് രണ്ടു വിദ്യാര്‍ത്ഥികള്‍ മരിച്ചു.
ആദൂര്‍ കലീല്‍ സലാഹ് അറബിക് കോളേജിലെ വിദ്യാര്‍ത്ഥികളായ പള്ളത്തൂരിലെ ജാബിര്‍(22), കര്‍ന്നുരിലെ ഇര്‍ശാദ്(20) എന്നിവരാണ് മരിച്ചത്. കോളേജിലെ ബസിനെ മറികടക്കുന്നതിനിടെ സാബിറും ഇര്‍ശാദും സഞ്ചരിച്ച ബൈക്ക് ബസ്സില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം നാലാംമൈല്‍ നായനാര്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post a Comment
0 Comments