Type Here to Get Search Results !

Bottom Ad

സംസ്ഥാനത്തെ 20ലക്ഷം കുടുംബങ്ങള്‍ക്ക് ഇനി മുതല്‍ സര്‍ക്കാര്‍വക ഇന്റര്‍നെറ്റ്

കൊച്ചി (www.evisionnews.co): സംസ്ഥാനത്തെ ദരിദ്രരേഖക്ക് താഴെയുള്ളവര്‍ ഉള്‍പ്പടെ 20ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനുള്ള നടപടികള്‍ക്ക് വേഗമേറുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ഐ.ടി മിഷന്റെ നേതൃത്വത്തില്‍ തയാറാക്കിയ പദ്ധതി രൂപരേഖ സംസ്ഥാനസര്‍ക്കാര്‍ അംഗീകരിച്ചു. ഈ മാസം അവസാനത്തോടെ പദ്ധതി നിര്‍വഹണത്തിനുള്ള ഫണ്ടിനും അനുമതിയാകും.

ആയിരം കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഒന്നരവര്‍ഷത്തിനകം പദ്ധതി പൂര്‍ത്തിയാക്കും. പദ്ധതി നിര്‍വഹണത്തിന് കേരള സ്റ്റേറ്റ് ഐ.ടി. ഇന്‍ഫ്രാ സ്ട്രക്ചര്‍ ലിമിറ്റഡിന്റെ നേതൃത്വത്തില്‍ ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപവത്കരിക്കും. പദ്ധതിയില്‍ പങ്കാളിയായ കെ.എസ്.ഇ.ബി. യെ കൂടി ഉള്‍പ്പെടുത്തിയായിരിക്കുമിത്.

സാങ്കേതിക വശങ്ങളില്‍ ധാരണയായെങ്കിലും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ വ്യക്തത വരാനുണ്ടെന്ന് ഐ.ടി വകുപ്പ് അധികൃതര്‍ പറഞ്ഞു. ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ എന്നതുമാത്രമാകില്ല മാനദണ്ഡം. 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും ശേഷിക്കുന്നവരില്‍ അര്‍ഹതയുള്ളവര്‍ക്ക് സൗജന്യ നിരക്കിലുമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.

Post a Comment

0 Comments

Top Post Ad

Below Post Ad