മുളിയാര്‍ (www.evisionnews.co): മല്ലത്ത് ഓടുമേഞ്ഞ വീട് തകര്‍ന്നുവീണ് വന്‍ ദുരന്തം ഒഴിവായി. മല്ലംവാര്‍ഡിലെ അമ്മങ്കോട് പവിത്രന്റെ വീടാണ് കഴിഞ്ഞ രാത്രി പൊടുന്നതനെ നിലംപൊത്തിയത്. സംഭവസമയം ഭാര്യയും മകന്‍ അനില്‍ കുമാറും വീട്ടിനകത്ത് ഉറങ്ങുകയായിരുന്നു. അനില്‍ കുമാറിന്റെ തലക്കും മുഖത്തിനും പരിക്കുണ്ട്.
ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, ഷരീഫ് കൊടവഞ്ചി, ബി.സി കുമാരന്‍, പി. ജയകൃഷ്ണന്‍ മാസ്റ്റര്‍, വേണുകുമാര്‍ മാസ്റ്റര്‍, മാധവന്‍ നമ്പ്യാര്‍, കൃഷ്ണന്‍ ചേടിക്കാല്‍, പ്രകാശ് കോട്ടൂര്‍, രമണന്‍ചിപ്പിക്കായ, മനോജ് എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

Post a Comment
0 Comments