Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളജ് മാറ്റാന്‍ ശ്രമം: ജനകീയ സമരസമിതി സമരത്തിലേക്ക്


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് ഗവ. മെഡിക്കല്‍ കോളജ് നിര്‍ദ്ദിഷ്ട സ്ഥലത്ത് നിന്നു മാറ്റാനുള്ള സര്‍ക്കാറിന്റെ ഗൂഢശ്രമത്തിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ ജനകീയ സമരസമിതി യോഗം തീരുമാനിച്ചു. ബദിയടുക്ക ഉക്കിനടുക്കയില്‍ മെഡിക്കല്‍ കോളജിന്റെ അക്കാദമിക് ബ്ലോക്കിന്റെ പണി പൂര്‍ത്തിയായെങ്കിലും ടെണ്ടര്‍ ചെയ്ത ആസ്പത്രി കെട്ടിടത്തിന്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല. പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയ അന്ന് തന്നെ മെഡിക്കല്‍ കോളജ് നിര്‍മാണം ഉപേക്ഷിക്കാന്‍ ശ്രമം തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായി സാങ്കേതികത്വം പറഞ്ഞ് നിര്‍മാണ പ്രവരൃത്തി നീട്ടികൊണ്ടുപോവുകയായിരുന്നു. 

ഇപ്പോള്‍ ഉക്കിനടുക്കയില്‍ നിന്നും മാറ്റി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാന്‍ ഗൂഢമായശ്രമവും നടക്കുന്നതായും അക്കാദമിക് ബ്ലോക്കിന്റെ കെട്ടിടം എന്റോസള്‍ഫാന്‍ പുനരധിവാസ കേന്ദ്രമാക്കാനും ശ്രമം നടക്കുന്നതായും സമിതി ആരോപിച്ചു. നിര്‍ദ്ദിഷ്ട സ്ഥലത്ത് തന്നെ മെഡിക്കല്‍ കോളജ് തുടങ്ങണമെന്നും ആസ്പത്രി കെട്ടിടത്തിന്റെ ടെണ്ടര്‍ ഉടന്‍ ആരംഭിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടിയ്ക്ക് നേതൃത്വം നല്‍കാനും യോഗം തീരുമാനിച്ചു. എല്ലാ പഞ്ചായത്തിലും പ്രാദേശിക കമ്മിറ്റികള്‍ രൂപീകരിക്കാനും സ്‌കൂള്‍, കോളജ്, മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴിലാളി സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ യോഗം വിളിക്കാനും സെപ്തംബര്‍ മാസത്തില്‍ ജനകീയ കണ്‍വെന്‍ഷന്‍ നടത്താനും തീരുമാനിച്ചു. 

ഗള്‍ഫ് മേഖലയിലെ പ്രവര്‍ത്തനത്തിനു സലാം കന്യപ്പാടിയെ കോ- ഓര്‍ഡിനേറ്ററായി ചുമതലപ്പെടുത്തി. തീരുമാന യോഗത്തില്‍ ചെയര്‍മാന്‍ മാഹിന്‍ കേളോട്ട് അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ്. പ്രസിഡണ്ട് എസ്.എന്‍ മയ്യ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ശ്രീനാഥ്, ഡോ. ശ്രീനിധി സരളായ, എം.കെ രാധാകൃഷ്ണന്‍, ബദ്‌റുദ്ദീന്‍ താസിം, അന്‍വര്‍ ഓസോണ്‍, പി. കരുണാകരന്‍, എം.എച്ച്.ജനാര്‍ദ്ദനന്‍, പി.എസ് ഗാംഭീര്‍ അലി പെര്‍ള, അലി തുപ്പക്കല്‍, ബി.ടി അബ്ദുല്ല കുഞ്ഞി, കേളു അംഗല്‍പാടി, അഷ്റഫ് മുനിയൂര്‍, എസ്. മുഹമ്മദ്, വില്‍ഫ്രഡ് ഡിസൂസ, പി.എസ് ചന്ദ്രഹാസ റൈ, എന്‍.എ അബ്ദുല്‍ നാസര്‍, അജയന്‍ പരവനടുക്കം, രാജേഷ് ആള്‍വ, നിരഞ്ജന്‍, ഹര്‍ഷ പുത്തൂര്‍ക്കള, ജീവന്‍തോമസ്, മൊയ്തീന്‍ കുട്ടി പിലാംകട്ട, കൃഷ്ണ കുമാര്‍ പെര്‍മുഖ, ശങ്കര്‍ സ്വാമികൃപ, എ.കെ ശ്യാം പ്രസാദ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍ പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad