തിരുവനന്തപുരം:(www.evisionnews.co) സർക്കാർ പ്രഖ്യാപിച്ച വേതനവ്യവസ്ഥകൾ മൂന്നുമാസം പിന്നിട്ടിട്ടും നടപ്പാക്കാത്തതിലും വാതിൽപടി വിതരണം ആരംഭിച്ച് മാസങ്ങൾ കഴിഞ്ഞിട്ടും റേഷൻ വ്യാപാരികൾക്ക് ഭക്ഷ്യധാന്യങ്ങൾ കൃത്യമായി തൂക്കി നൽകാത്തതിലും പ്രതിഷേധിച്ച് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ തിങ്കളാഴ്ച കടകളടച്ച് പ്രതിഷേധിക്കും.ഒപ്പം കേരള റീെട്ടയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷെൻറ നേതൃത്വത്തിൽ അനിശ്ചിതകാല സമരത്തിലേക്കും കടക്കും. തിങ്കളാഴ്ച സെക്രേട്ടറിയറ്റിലേക്ക് നടത്തുന്ന മാർച്ച് കേരള സ്റ്റേറ്റ് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറൽ സെക്രട്ടറി എസ്. സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

Post a Comment
0 Comments