Type Here to Get Search Results !

Bottom Ad

വിദേശികളുടെ ബിനാമി വ്യാപാരം വെല്ലുവിളിയെന്ന് സൗദി


റിയാദ്: (www.evisionnews.co)  ചെറുകിട വ്യവസായ മേഖലയില്‍ വിദേശികള്‍ വ്യാപകമായി ബിനാമി വ്യാപാരം നടത്തുകയാണെന്ന് സൗദി സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റി ഗവര്‍ണര്‍ ഡോ. ഗസ്സാന്‍ ബിന്‍ അഹ്മദ് അല്‍ സുലൈമാന്‍ പറഞ്ഞു. 2030-ല്‍ രാജ്യത്തെ ചെറുകിട വ്യവസായമേഖലയില്‍നിന്ന് 35 ശതമാനം വരുമാനം പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ആഭ്യന്തര ഉത്പാദനത്തില്‍ ചെറുകിട സംരംഭകരുടെ ശേഷി വര്‍ധിപ്പിക്കുന്നതിന് വിവിധ പദ്ധതികള്‍ തയ്യാറായി വരുകയാണ്. ഇതിന്റെ ഭാഗമായി സെപ്തംബറില്‍ ചതുര്‍ദിന പ്രദര്‍ശനവും സമ്മേളനവും റിയാദില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. സ്വദേശികളുടെ സഹകരണത്തോടെയാണ് വിദേശികള്‍ ബിനാമി വ്യാപാരം നടത്തുന്നത്. ഇത് ദേശീയ സമ്പദ്ഘടനയ്ക്ക് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. സ്വദേശികള്‍ സഹകരിക്കുകയും വിദേശികള്‍ വ്യാപാരംനടത്തുകയും ചെയ്യുന്നതിനാല്‍ ഇത്തരം സ്ഥാപനങ്ങളുടെ കണെക്കടുപ്പ് സാധ്യമല്ല. എങ്കിലും രാജ്യത്തു പ്രവര്‍ത്തിക്കുന്ന 99 ശതമാനം ചെറുകിട വ്യാപാരങ്ങളും ബിനാമികളുടെ നിയന്ത്രണത്തിലാണെന്ന് ഡോ. ഗസ്സാന്‍ പറഞ്ഞു. 

ചെറുകിട സംരംഭം ആരംഭിക്കുന്നതിന് വിദേശ നിക്ഷേപകരെ അനുവദിക്കുന്നതില്‍ സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍പ്രൈസസ് ജനറല്‍ അതോറിറ്റിക്ക് യോജിപ്പാണുള്ളത്. ഇത് സമ്പദ്വ്യവസ്ഥയ്ക്കും ആഭ്യന്തരോത്പാദനത്തിലും ഗുണം ചെയ്യും. മാത്രമല്ല കൂടുതല്‍ സാങ്കേതികവിദ്യ സൗദിയിലേക്ക് വരുന്നതിന് വഴിയൊരുക്കുമെന്നും ഡോ. ഗസ്സാന്‍ പറഞ്ഞു. ദാരിദ്ര്യ നിര്‍മാര്‍ജനത്തില്‍ ചെറുകിട, ഇടത്തരം മേഖലയ്ക്ക് വലിയ പങ്കാണുള്ളത്. ഇത് മുന്‍നിര്‍ത്തിയുള്ള ദേശീയ പദ്ധതി തയാറാക്കിവരികയാണ്. ഇതിന്റെ അംഗീകാരത്തിനായി ഭരണാധികാരി സല്‍മാന്‍ രാജാവിന് ഈ വര്‍ഷം പദ്ധതി സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad