തിരുവനന്തപുരം: (www.evisionnews.co) അര്‍ഹരായ എല്ലാവര്‍ക്കും പ്രവേശനം ലഭ്യമാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ബാങ്ക് ഗ്യാരണ്ടി കൂടാതെ പ്രവേശനം നല്‍കാമെന്ന് ഒന്‍പത് സ്വാശ്രയ കോളജുകള്‍ സമ്മതിച്ചിട്ടുണ്ട്. മറ്റു കോളജുകളുമായി ചര്‍ച്ച നടത്തുകയാണ്. വിഷയത്തില്‍ പ്രതിപക്ഷ നേതാവ് നല്‍കിയിരിക്കുന്ന ഹര്‍ജി അനാവശ്യമാണ്. നിലപാടറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും സര്‍ക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറല്‍ ആവശ്യപ്പെട്ടു.
അതേസമയം, സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ ഏജന്റുമാരുടെ ചതിക്കുഴിയില്‍ വീഴരുതെന്നു സര്‍ക്കാര് വിദ്യാര്‍ഥികള്‍ക്കു മുന്നറിയിപ്പു നല്‍കി. കോഴ നല്‍കി നേടുന്ന അഡ്മിഷന്‍ റദ്ദാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. എല്ലാ അലോട്ട്‌മെന്റും സര്‍ക്കാരാണ് നടത്തുന്നത്. മുന്നറിയിപ്പുണ്ടായിട്ടും വലയില്‍ വീണാല്‍ എന്താണ് ചെയ്യുക. കോഴ നല്‍കി വാങ്ങുന്ന അഡ്മിഷനുകള്‍ റദ്ദാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരത്ത് സ്‌പോട്ട് അഡ്മിഷനിലെ അനിശ്ചിതാവസ്ഥ ഇതര സംസ്ഥാന കോളജുകളുടെ ഏജന്റുമാര്‍ മുതലെടുക്കുന്നത് മനോരമ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തിരുന്നു. രക്ഷിതാക്കളെ സ്വാധീനിക്കാന്‍ ബ്രോഷറുകളും നല്‍കി. വിവിധ വാഗ്ദാനങ്ങളും ഇവര്‍ നിരത്തുന്നുണ്ട്.
Post a Comment
0 Comments