Type Here to Get Search Results !

Bottom Ad

ഉയരങ്ങളില്‍ നിന്ന് ഉയരങ്ങളിലേക്ക് പെട്രോള്‍, ഡീസല്‍ വില


കാസര്‍കോട് : (www.evisionnews.co)  ഇന്ധനത്തിനു ദിവസേന വില നിശ്ചയിക്കാനുള്ള അധികാരം എണ്ണകമ്പനികള്‍ക്കു ലഭിച്ചതോടെ 'വിലവ്യത്യാസത്തില്‍' പൊറുതിമുട്ടി ജനം. ഒരേ കമ്പനിയുടെ ഇന്ധനം വില്‍ക്കുന്ന തൊട്ടടുത്തുള്ള പമ്പുകളില്‍പോലും വിലയില്‍ പ്രകടമായ വ്യത്യാസമാണുള്ളത്. വിലവ്യത്യാസത്തെച്ചൊല്ലി ഉപയോക്താക്കളും പമ്പ് ജീവനക്കാരുമായി തര്‍ക്കം മുറുകുമ്പോള്‍ എണ്ണകമ്പനികളെയാണു പമ്പ് ഉടമകള്‍ കുറ്റപ്പെടുത്തുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ(ഐഒസി) കാസര്‍കോട്ടെ പെട്രോള്‍ വില 72.80രുപയാണ്. ഡീസലിന് 61.97 രൂപയുമാണ്. തിരുവനന്തപുരത്തെ പെട്രോള്‍ വില ലീറ്ററിനു 72.80 രൂപയാണ്. ഡീസലിന് 62.03 രൂപ. കോട്ടയത്തെത്തുമ്പോള്‍ വില പെട്രോളിനു 71.62 രൂപയും ഡീസലിന് 60.95 രൂപയുമാകും. കൊച്ചിയില്‍ വില യഥാക്രമം 71.89ഉം 61.17ഉം. കോഴിക്കോട് പെട്രോളിന് 71.69 ഡീസലിന് 61.02.

കേരളത്തിലെ വിവിധ നഗരങ്ങളില്‍ ഐഒസി വില്‍ക്കുന്ന ഇന്ധനത്തിന്റെ വില വ്യത്യാസമാണിതെങ്കില്‍ ഇതിലും വലിയ മാറ്റമാണ് ജില്ലകളില്‍ വരുന്നത്. ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ എന്നിവരെല്ലാം ഈടാക്കുന്നതു പലതരത്തിലുള്ള വിലകള്‍. ഉദാഹരണമായി ഭാരത് പെട്രോളിയത്തിന്റെ തിരുവനന്തപുരം നഗരത്തിലെ ഒരു പമ്പില്‍ പെട്രോള്‍ ലീറ്ററിനു 72.80 രൂപയാണെങ്കില്‍ തൊട്ടടുത്തുള്ള ഇതേ കമ്പനിയുടെ പമ്പില്‍ വില 73 ആകാം. മറ്റൊരിടത്ത് 72.60 ആകും വില. മറ്റു കമ്പനികളുടെ ഇന്ധനം വിതരണം ചെയ്യുന്ന പമ്പുകളിലും ഇതുതന്നെയാണ് അവസ്ഥ. പെട്രോള്‍ വിലയില്‍ ലീറ്ററിന് ഇരുപതോ മുപ്പതോ പൈസ വ്യത്യാസം വരുന്നത് ആരും കാര്യമാക്കാറില്ല. ദിവസം 1,200 ലീറ്റര്‍ പെട്രോളും 1,400 ലീറ്റര്‍ ഡീസലുമാണു വലിയ പമ്പുകളുടെ ശരാശരി വില്‍പ്പന. ഒരു പമ്പില്‍നിന്നു മാത്രം വിലവ്യത്യാസത്തിലൂടെ വലിയ ലാഭം കമ്പനികള്‍ക്കു ലഭിക്കുന്നുണ്ട്.



Post a Comment

0 Comments

Top Post Ad

Below Post Ad