Type Here to Get Search Results !

Bottom Ad

കോട്ടക്കണ്ണിയില്‍ യുവാവിനെ പഞ്ച് കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിച്ചതിന് കേസ്


കാസര്‍കോട്: (www.evisionnews.co) കോട്ടക്കണ്ണി യുണൈറ്റഡ് ആസ്പത്രിക്ക് സമീപം സുഗന്ധി നിലയത്തിലെ ജി. വിജേഷി(23)നെ പഞ്ച് കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പ്പിച്ചതിന് മൂന്ന് പേര്‍ക്കെതിരെ കാസര്‍കോട് പൊലീസ് കേസെടുത്തു. 19ന് രാത്രി നഗരത്തിലെ ഒരു വസ്ത്രക്കടയിലെത്തിയപ്പോഴാണ് വിജേഷിനെ മൂന്നംഗ സംഘം അക്രമിച്ചത്. കണ്ണിന് പരിക്കേറ്റ വിജേഷ് കാസര്‍കോട്ടെ സ്വകാര്യാസ്പത്രിയില്‍ ചികിത്സ തേടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ചൂരിയില്‍ താമസിക്കുന്ന ഉണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പേരെ കുറിച്ച് അന്വേഷിച്ച് വരികയാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad