Type Here to Get Search Results !

Bottom Ad

ബൈക്ക് മോഷ്ടാവ് മഞ്ചേശ്വരം പൊലീസിന്റെ പിടിയില്‍


മഞ്ചേശ്വരം:തിരുവനന്തപുരം സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച കേസില്‍ ഉപ്പള, പത്വാടിയിലെ അബൂബക്കര്‍ സിദ്ദീഖി(19)നെ മഞ്ചേശ്വരം പൊലീസ് അറസ്റ്റു ചെയ്തു. പൊസോട്ട് പെട്രോള്‍ പമ്പിനടുത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കാണ് മോഷണം പോയത്. തിരുവനന്തപുരം സ്വദേശിയും റിംഗ് തൊഴിലാളിയുമായ സുനിലിന്റേതായിരുന്നു ബൈക്ക്. ഇയാളുടെ മൊബൈലും മോഷ്ടിച്ചിരുന്നു.
കേസിലെ മറ്റൊരു പ്രതി അബ്ദുള്‍ റഹ്മാന്‍ (20)നേരത്തെ അറസ്റ്റിലായിരുന്നു. ഇയാളില്‍ നിന്നാണ് അബൂബക്കര്‍ സിദ്ദിഖിനെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിനു ലഭിച്ചത്.
മോഷണം പോയ ബൈക്ക് ഉപ്പള പത്വാടിക്കു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad