കാസര്‍കോട്:(www.evisionnews.co)വിദ്യാനഗറിൽ ട്രാന്‍സ്ഫോമറില്‍ നിന്ന് 1.60 ലക്ഷം രൂപയുടെ ഓയില്‍ മോഷണം പോയി. ഇത് സംബന്ധിച്ച് കാസര്‍കോട് കെ.എസ്.ഇ.ബി സെക്ഷന്‍ അസി. എഞ്ചിനീയറുടെ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം ട്രാന്‍സ്ഫോമര്‍ പരിശോധിച്ചപ്പോഴാണ് ഓയില്‍ മോഷണം പോയതായി കണ്ടത്. കഴിഞ്ഞ ജൂണ്‍ 6ന് മുമ്പ് ട്രാന്‍സ്ഫോമറില്‍ ഓയില്‍ നിറച്ചതായിരുന്നു. ഈ കാലയളവിലാണ് ഓയില്‍ മോഷ്ടിച്ചതെന്ന് കരുതുന്നു.
Post a Comment
0 Comments