Type Here to Get Search Results !

Bottom Ad

കാര്‍ വാടകക്കെടുത്ത് തിരിച്ചുനല്‍കാതെ വഞ്ചിച്ചു;പെര്‍ള സ്വദേശിക്കെതിരെ കേസ്

ബദിയടുക്ക:(www.evisionnews.co)കാര്‍ വാടകക്കെടുത്ത് തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയിൽ  പെര്‍ള സ്വദേശിക്കെതിരെ  ബദിയടുക്ക പൊലീസ് കേസെടുത്തു. പെര്‍ള കുരിയടുക്കയിലെ മുസ്തഫക്കെതിരെയാണ് കേസെടുത്തത്. പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ മഞ്ചുനാഥഷെട്ടിയുടെ പരാതിയിലാണ് കേസ്. 2016 നവംബറിലാണ് മഞ്ചുനാഥ ഷെട്ടിയില്‍ നിന്ന് മുസ്തഫ കാര്‍ വാടകക്ക് വാങ്ങിയത്. എന്നാല്‍ വാടകയിനത്തില്‍ പണം നല്‍കിയതുമില്ല. അതോടെയാണ് മഞ്ചുനാഥ ഷെട്ടി പൊലീസില്‍ പരാതി നല്‍കിയത്. പെര്‍ളയില്‍ നിന്നും കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറിന്റെ ചേസിസ് നമ്പര്‍ മാറ്റിയ നിലയിലാണെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad