Type Here to Get Search Results !

Bottom Ad

ഓണം കൈത്തറി വസ്ത്രപ്രദര്‍ശന വിപണനമേള കാഞ്ഞങ്ങാട്ട് 25 മുതൽ

കാഞ്ഞങ്ങാട്:(www.evisionnews.co) സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ, കൈത്തറി ആന്റ് ടെക്‌സ്റ്റയില്‍സ്,  ജില്ലാ വ്യവസായ കേന്ദ്രം, ഹാന്റ്‌ലൂം  ഡവലപ്പ്‌മെന്റ് കമ്മിറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍  ഓണത്തോടനുബന്ധിച്ച് ഈ മാസം 25 മുതല്‍ സെപ്തംബര്‍ മൂന്ന് വരെ കൈത്തറി വസ്ത്രപ്രദര്‍ശനവും വില്പനയും കാഞ്ഞങ്ങാട് നിത്യാനന്ദ കോംപ്ലക്‌സില്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രമുഖ കൈത്തറി സഹകരണ സംഘങ്ങളെ       പങ്കെടുപ്പിച്ചാണ് വിപണന മേള. ഇതോടൊപ്പം പരമ്പരാഗത വ്യവസായമായ കയര്‍ ഉല്പന്നങ്ങളുടെയും, കരകൗശല ഉല്പന്നങ്ങളുടെയും ഓരോ സ്റ്റാളുകളും ഉണ്ടായിരിക്കും.   ജില്ലയിലെ ഏഴു സംഘങ്ങളും മറ്റു ജില്ലകളില്‍നിന്നായി നാലു സംഘങ്ങളും പങ്കെടുക്കും. നാളെ (25) വൈകുന്നേരം മൂന്ന് മണിക്ക്  ജില്ലാ സഹകരണ ബാങ്ക്  അഡ്മിനിസ്‌ട്രേറ്റര്‍ വി. ബി. കൃഷ്ണകുമാറിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍  വി.വി. രമേശന്‍  മേള ഉദ്ഘാടനം ചെയ്യും.  ആദ്യ വില്പന കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍. സുലൈഖ  നിര്‍വഹിക്കും.  കൈത്തറി തുണിത്തരങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് ലഭിക്കും.  1000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങുന്നവര്‍ക്ക് സമ്മാനക്കൂപ്പണുകള്‍  നല്കി നറുക്കെടുപ്പിലൂടെ ദിവസേന 1000 രൂപയുടെ തുണിത്തരങ്ങളും  സമ്മാനമായി നല്‍കും.  അവസാന ദിവസം  ജില്ലാ സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്യുന്ന ബംബര്‍ സമ്മാനവും ഉണ്ടായിരിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad