മടിക്കൈ:(www.evisionnews.co)ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വഴി മോഡലാവുകയാണ് മടിക്കൈ മോഡല്‍ കോളേജ് എന്‍.എസ്.എസ് യൂണിറ്റ്. മാലിന്യം ആരോഗ്യകരമായി സംസ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ശേഖരിച്ച ക്വിന്റല്‍ കണക്കിന് ഇലക്‌ട്രോണിക് മാലിന്യങ്ങള്‍ ഹരിത കേരള മിഷന് കൈമാറിയതിന്റെ ഭാഗമായി ലഭിച്ച പതിനായിരം രൂപയില്‍ നിന്ന് രണ്ട് ആട്ടിന്‍കുട്ടികളെ വാങ്ങി മടിക്കൈ കുളങ്ങാട് പ്രദേശത്തെ ഉപ്പച്ചിയമ്മയ്ക്കും,കൊട്ടിയമ്മയ്ക്കും തുടര്‍ന്നുള്ള ജീവിത മാര്‍ഗത്തിനായി സൗജന്യമായി വിതരണം ചെയ്തു. കോളേജ് അങ്കണത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ പ്രൊഫ.വി.ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു.ഡോ.യു.ശശിമേനോന്‍, കെ.മിഥുന്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.സംസ്ഥാനത്തെ ഏറ്റവും നല്ല എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട പി.സുമിയും സംഘവും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. മടിക്കൈ പ്രദേശത്തെ രണ്ട് പണി തീരാത്ത വീടുകള്‍ പൂര്‍ത്തീകരിച്ച് നല്‍കുന്ന പദ്ധതി പൂര്‍ത്തിയായി വരുന്നു.
Post a Comment
0 Comments