കാസർകോട്:(www.evisionnews.co)ഓണം ഒരുമ 2017 ടൂറിസം ഓണാഘോഷ പരിപാടികളുടെ ഭാഗമായി ഘോഷയാത്രയില്‍ ഫ്‌ളോട്ടുകള്‍ അവതരിപ്പിക്കാന്‍ താല്‍പ്പര്യമുള്ളവരില്‍നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. ഈ മാസം 31 ന് വൈകുന്നേരം മൂന്നിന് പാലക്കുന്നില്‍ നിന്നും ആരംഭിച്ച് ആറു മണിയോടു പള്ളിക്കര ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ഘോഷയാത്ര എത്തിചേരും. ഘോഷയാത്രയില്‍ അണിനിരക്കുന്ന ഫ്‌ളോട്ടുകള്‍ക്കുള്ള മല്‍സരത്തില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന ഫ്‌ളോട്ടിന് 25,000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിന് ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 15 ടീമുകള്‍ക്ക് 3,000 രൂപ വീതം അവതരണ ചിലവ് നല്‍കും. ഫ്‌ളോട്ട് മത്സരത്തില്‍ പങ്കെടുക്കുന്ന ടീമുകള്‍ ഈ മാസം 29ന് മുന്‍പായി ബി.ആര്‍.ഡി.സി, ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 9447793812, 0467 2236580.

Post a Comment
0 Comments