Type Here to Get Search Results !

Bottom Ad

പൊലീസ് ഫാഷിസത്തിന് കുടപിടിക്കുന്നു –കുഞ്ഞാലിക്കുട്ടി

മലപ്പുറം:(www.evisionnews.co) ഉത്തരേന്ത്യയിലെതിന് സമാനമായ ആൾക്കൂട്ട ആക്രമണം കേരളത്തിലും നടക്കുന്നുണ്ടെന്നാണ് മുജാഹിദ് പ്രവർത്തകരെ മർദ്ദിച്ച സംഭവം തെളിയിക്കുന്നതെന്നും മുസ്ലിംലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മർദ്ദനത്തി​​ന്റെ  വീഡിയോ ഉൾപ്പെടെ പുറത്തുവന്നിട്ടും അക്രമികളെ ജാമ്യത്തിൽ വിടുകയും ലഘുലേഖ വിതരണം ചെയ്തവരെ ജയിലലടക്കുകയുമാണുണ്ടായിരുന്നുതീവ്രവാദവിരുദ്ധവും സൗഹാർദവുമായിരുന്നു ലഘുലേഖയിലെ ഉള്ളടക്കം. ഫാഷിസത്തിന് കുടപിടിക്കുകയാണ് പൊലീസ്. ദേശീയപതാക വി‍ഷയത്തിലും പക്ഷപാതമായിരുന്നു പൊലീസ് നടപടി. ഇക്കാര്യങ്ങൾ ലീഗ് ഗൗരവത്തിലാണ് കാണുന്നത്. മുഖ്യമന്ത്രി‍യെ കണ്ട് വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

Tags

Post a Comment

0 Comments

Top Post Ad

Below Post Ad