Type Here to Get Search Results !

Bottom Ad

ദലിത് വിരുദ്ധ നിലപാടുകളിൽ പിണറായി-മോദി സർക്കാറുകൾ ഒരേ തൂവൽപക്ഷികൾ -ചെന്നിത്തല

തിരുവനന്തപുരം:(www.evisionnews.co) ദലിത്ആ-ദിവാസി വിരുദ്ധ നിലപാടുകളിൽ പിണറായി നരേന്ദ്ര മോദി സർക്കാറുകൾ ഒരേ തൂവൽപക്ഷികളാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്തെ ദലിത് ആദിവാസി പീഡനങ്ങൾക്കെതിരെ കൊടിക്കുന്നിൽ സുരേഷ് എം.പി സെക്ര​േട്ടറിയറ്റിന് മുന്നിൽ നടത്തിയ 24 മണിക്കൂർ ഉപവാസസമരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ദലിതരെയും ആദിവാസികളെയും വോട്ടുബാങ്കുകളായി മാത്രമാണ് ഇടത്​ സർക്കാർ കണക്കാക്കുന്നത്. ഇവർക്കെതിരെയുണ്ടാകുന്ന ആക്രമങ്ങളിൽ 90 ശതമാനവും സർക്കാറും പൊലീസും ചേർന്ന് ഒത്തുതീർക്കുകയാണ്. വിനായക‍​െൻറ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഇതുവരെയും സർക്കാറിന് കഴിഞ്ഞിട്ടില്ല. വിനായക‍​െൻറ കുടുംബത്തിന് നാളിതുവരെ ഒരു ധനസഹായവും സർക്കാർ പ്രഖ്യാപിക്കാത്തത് ദലിത് വിരുദ്ധതയുടെ മറ്റൊരു മുഖമാണെന്നും ചെന്നിത്തല വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad