Type Here to Get Search Results !

Bottom Ad

മെഡിക്കൽ പ്രവേശനം: തമിഴ്നാട്ടിനും നീറ്റ് ബാധകമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി:(www.evisionnews.co) തമിഴ്നാട്ടിലെ മെഡിക്കൽ കോളജുകളിലേക്ക് നീറ്റ് (നാഷണൽ എലിജിബിലിറ്റ് ടെസ്റ്റ്) പട്ടികയിൽ നിന്ന് വിദ്യർഥികളെ പ്രവേശിപ്പിക്കണമന്ന് സുപ്രീംകോടതി ഉത്തരവ്. ദേശീയ അടിസ്ഥാനത്തിലുള്ള പ്രവേശന പട്ടികയിൽ നിന്നു മാത്രമേ പ്രവേശനം നടത്താവൂ എന്നും കോടതി നിർദേശിച്ചു.നീറ്റ് പരീക്ഷയിൽ നിന്ന് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ഇളവ് നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. സർക്കാർ ധനസഹായം നൽകുന്ന മെഡിക്കൽ കോളജുകൾക്ക് എങ്കിലും ഇളവ് അനുവദിക്കണമെന്ന് തമിഴ്നാട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഒരു സംസ്ഥാനത്തിന് മാത്രമായി ഇളവ് നൽകാനാവില്ലെന്ന് കേന്ദ്രസർക്കാർ കോടതിയെ അറിയിച്ചു. ഇത് മറ്റ് സംസ്ഥാനങ്ങൾക്ക് പ്രേരണയാകുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.സി.ബി.എസ്.ഇ, നാഷണൽ ബോർഡ് എന്നീ സിലബസുകളിൽ പഠിക്കുന്ന വിദ്യാർഥികൾ ഒഴിച്ചുള്ളവർക്ക് നീറ്റ് പരീക്ഷ കടുപ്പമേറിയതാണെന്ന് തമിഴ്നാട് ചൂണ്ടിക്കാട്ടിയത്. നഗരത്തിലെ പരിമിതമായ കോളജ് സീറ്റുകൾക്കായി ഗ്രാമീണ മേഖലയിലുള്ള വിദ്യാർഥികൾ വലിയ മത്സരം നടത്തേണ്ടിവരുമെന്നും സംസ്ഥാനം പറയുന്നു. പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്‍റെ അടിസ്ഥാനത്തിലും തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം നടത്താറുണ്ട്.സംസ്ഥാനത്ത് നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷ വഴി തയാറാക്കിയ പട്ടികയിൽ നിന്നും തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനം നടത്തിയിരുന്നു. ഈ രീതിയിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കുന്ന രീതി സുപ്രീംകോടതി വിധിയോടെ ഇല്ലാതാകും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad