Type Here to Get Search Results !

Bottom Ad

പാരന്റിംഗ് ക്ലാസും,ഹദിയ അതിഞ്ഞാൽ വനിതാ വിംഗ് രൂപീകരണവും നടന്നു

അതിഞ്ഞാൽ:(www.evisionnews.co) ഹദിയ അതിഞ്ഞാലിന്റെ ആഭിമുഖ്യത്തിൽ അതിഞ്ഞാൽ അൻസാറുൽ ഇസ്ലാം മദ്രസയിൽ വെച്ച് സ്ത്രീകൾക്ക് മാത്രമായി നടത്തിയ പാരന്റിംഗ് ക്ലാസ്സ് സ്ത്രീ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . “എന്റെ ഉമ്മയും ഞാനും'' എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്ലാസ് ജൂനിയർ ചേംബർ ഇന്റർ നാഷണൽ ട്രെയിനർ ഡോക്ടർ ഷെർണ്ണ ജൈലാൽ കണ്ണൂർ ക്ലാസ്സെടുത്തു,ലോകത്ത് മാതൃത്വത്തിന്റെ വിലയെന്താണന്ന് ഉദാഹരണ സഹിതം ഡോക്ടർ ഷെർണ്ണ ജൈലാൽ സദസ്സിന് മുമ്പാകെ അവതരിപ്പിച്ചു , തുടർന്ന് ഹദിയ അതിഞ്ഞാലിന്റെ പ്രവർത്തനം കടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി സ്ത്രീ സമൂഹത്തിനിടയിൽ ചാരിറ്റി പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിലേക്കുമായി ഹദിയ അതിഞ്ഞാലിന്റെ വനിത വിംഗ് രൂപീകരണവും നടന്നു. വനിതാ വിംഗ് ഭാരവാഹികളായി ഷീബ ഉമ്മർ (ചെയർ പേർസൺ ) , മുനീറാ കാഞ്ഞിരായിൽ (കൺവിനർ) റമീസ സലിം (ട്രഷറർ)  മെമ്പർമാരായി ഹസീന ഖാലിദ് , സുഹറ ബി. മുഹമ്മദ് , ഫാത്തിമ നബീൽ, ആബിദ സിദ്ദിഖ്, ജുബൈരിയ്യ ഫറൂഖ്, സുഹറബി മുഹമ്മദ് കുഞ്ഞി കല്ലിയിൽ, ജെബിൻ സുൽത്താന ഫൈസൽ, കുഞ്ഞിബി വി പാരിസ്, ആസ്യ സി.പി, മറിയം പള്ളി മുഹമ്മദ് കുഞ്ഞി, മറിയം പാലക്കി കുഞ്ഞാമദ് ഹാജി, റാബിയ മുഹമ്മദ് കുഞ്ഞി പാലക്കി, എന്നിവരെ തിരഞ്ഞടുത്തു. പി.എം. ആയിസു ഹജ്ജുമ്മയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് അജാനൂർ പഞ്ചായത്ത് മെംബർ ഷീബ ഉമ്മർ ഉദ്ഘാടനം ചെയ്തു. അജാനൂർ പഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാമിന, ഹാജറ അഷറഫ്, കാഞ്ഞങ്ങാട് മുൻസിപ്പൽ കൗൺസിലർ  ഖദീജ ഹമീദ്' തുടങ്ങിയവർ പ്രസംഗിച്ചു.  സുഹറാ 'ബി മുഹമ്മദ്, ജുബൈരിയ ഫാറൂഖ്, സുഹറ കുഞ്ഞിമൊയ്തീൻ,  , ആബിദ സിദീഖ്, മറിയം പള്ളി മുഹമ്മദ് കുഞ്ഞി, മറിയം പാലക്കി കുഞ്ഞാമദ് ഹാജി,   കുഞ്ഞാസിയ സി പി  ,സീനത് അബ്ദുൽ നാസർ, സൈഫുന്നിസ എം.എം.കെ., മുനീറ കാഞ്ഞിരായിൽ ,റുഖിയ യൂസഫ് ജെബിൻ സുൽത്താന തുടങ്ങിയവർ പങ്കെടുത്തു. ഹസീന ഖാലിദ് സ്വാഗതവും റമീസ സലീം നന്ദിയും പറഞ്ഞു.ഡോക്ടർ ഷെർണ്ണ ജൈലാലാനുള്ള ഹദിയ അതിഞ്ഞാലിന്റെ ഉപഹാരം ഷീബ ഉമ്മർ  കൈമാറി.

Post a Comment

0 Comments

Top Post Ad

Below Post Ad