Type Here to Get Search Results !

Bottom Ad

ദേശീയ തലത്തിൽ മതേതര-ജനാധിപത്യ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം-ജി.ദേവരാജൻ.

കാസർകോട് :(www.evisionnews.co) ആർ എസ് എസ് ലക്ഷ്യം വെക്കുന്ന മതാധിഷ്ഠിത സമഗ്രാധിപത്യം  ഘട്ടം ഘട്ടമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്ര സർക്കാറിനെതിരെ ദേശിയ തലത്തിൽ മതേതര ജനാധിപത്യ ഐക്യം ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫോർവേർഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ പറഞ്ഞു. കാസർകോട്  സ്പീഡ് വേ ഇൻ കോൺഫറൻസ് ഹാളിൽ നടന്ന ആൾ ഇന്ത്യ ഫോർവേർഡ് ബ്ലോക്ക് ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നരേന്ദ്രമോഡി സർക്കാർ ഇന്ത്യയുടെ ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാന ലക്ഷ്യങ്ങളായ പരമാധികാരം, മതേരത്വം, സമത്വോൻമുഖം ,ജനാധിപത്യം എന്നിവ അട്ടിമറിക്കുകയാണ്.ഭരണ സംവിധാനങ്ങൾ ഉപയോഗിച്ച് എതിർ ശബ്ദങ്ങളെ ചോദ്യം ചെയ്യുന്നവരെ ദേശദ്രോഹികളായി മുദ്രകുത്തുകയാണെന്നും ദേവരാജൻ അഭിപ്രായപ്പെട്ടു.
ജില്ലാ ജന.സെക്രട്ടറി മുനീർ മുനമ്പം അദ്ധ്യക്ഷത വഹിച്ചു. ഫോർവേർഡ് ബ്ലോക്കിൽ ചേർന്നവർക്ക് സംസ്ഥാന ജന. സെക്രടറി അഡ്വ.വി.റാം മോഹൻ അംഗത്വ വിതരണം ചെയ്തു.സംസ്ഥാന സെക്രട്ടറിയേറ്റംഗം മനോജ് ശങ്കർ നല്ലൂർ സംസ്ഥാന കൗൺസിൽ അംഗം അബ്ബാസ് മുതലപ്പാറ, ശിവപ്രസാദ് തിക്കോടി ഖാലിദ് പൊവ്വൽ, എം സി.മണിലാൽ എന്നാവർ പ്രസംഗിച്ചു. അസീസ് ട്രെന്റ് സ്വാഗതവും നസീർ ഏരത്തിൽ നന്ദിയും പാഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad