Type Here to Get Search Results !

Bottom Ad

ബൈന്തൂർ പാസഞ്ചർ പുനഃസ്ഥാപിക്കുക:കാസർകോടിനൊരിടം

കാസർകോട്:(www.evisionnews.co)സർവീസ് നിർത്തലാക്കാക്കിയ ബൈന്തൂർ പാസഞ്ചർ പുനഃസ്ഥാപിക്കണമെന്ന് കാസർകോടിനൊരിടം ഓൺലൈൻ കൂട്ടായ്മ ആവിശ്യപ്പെട്ടു.കണ്ണൂർ-ബൈന്തൂർ പാസഞ്ചർ റെയിൽവേ അറ്റകുറ്റപ്പണിയുടെ പേരിൽ നിർത്തിവെക്കുകയും പിന്നീട് സർവീസ് തന്നെ അവസാനിപ്പിക്കുകയുമായിരുന്നു. ജില്ലയിൽ നിന്നുള്ള യാത്രക്കാർക്ക് ആശ്വാസപരമായിരുന്നു ബൈന്തൂർ പാസഞ്ചർ.കാസർകോട് ജില്ലയോടുള്ള അവഗണനയുടെ മറ്റൊരു പതിപ്പാണ് ഈ സർവീസ് റദ്ദാക്കലെന്നു 'കാസർകോടിനൊരിടം' ആരോപിച്ചു. നൗഫൽ റഹ്മാൻ,അസ്രീദ് മുഹമ്മദ്,ശിഹാബ് മൊഗർ,ഹമീദലി മൊഗ്രാൽപുത്തൂർ,അഹ്റാസ് അബൂബക്കർ എകെ,തൗസീഫ് എരിയാൽ,കെപിഎസ് വിദ്യാനഗർ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad