തിരുവനന്തപുരം:(www.evisionnews.co) വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ വിൻസന്‍റ് എം.എൽ.എക്ക് ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയുടെ വീട്, കട എന്നിവ സ്ഥിതി ചെയ്യുന്ന വാർഡിൽ പ്രവേശിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണം എന്നിവയാണ് ജാമ്യമവ്യവസ്ഥകൾ. കർശന ഉപാധികളോടെ ജ്യാമം അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് പ്രോസിക്യൂഷൻ കോടതിൽ നിലപാടറിയിച്ചിരുന്നു.34 ദിവസത്തെ റിമാന്‍റിന് ശേഷമാണ് എം.എൽ.എക്ക് ജാമ്യം ലഭിച്ചത്. അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായ എം.എ.ല്‍എ ഇപ്പോൾ നെയ്യാറ്റിന്‍കര സബ്ജയിലിലാണ്.കേസില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മനഃപൂര്‍വം അപമാനിക്കാന്‍ വേണ്ടിയുള്ളതാണെന്നുമാണ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. നേരത്തേ സെഷൻസ് കോടതിയും മജിസ്ട്രേറ്റ് കോടതിയും വിൻസന്‍റിന്‍റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.പീഡനത്തിന് ഇരയായ വീട്ടമ്മ ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് വീട്ടമ്മയുടെ ഭർത്താവ് നൽകിയ പരാതിയിൽ കൊല്ലം സിറ്റി പൊലീസ് കമീഷണർ അജിതാ ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് എം.എൽ.എയെ അറസ്റ്റ് ചെയ്തത്. ലൈംഗിക പീഡനവും ഭീഷണിയുമാണ് എം.എൽ.എക്കെതിരായ ആരോപണങ്ങൾ

Post a Comment
0 Comments