Type Here to Get Search Results !

Bottom Ad

വിജിലന്‍സിനെതിരെ വീണ്ടും ഹൈക്കോടതി: അന്വേഷണം ആരെയും സുഖിപ്പിക്കാന്‍ വേണ്ടിയാവരുത്


കൊച്ചി(www.evisionnews.in) : മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ബന്ധു നിയമനക്കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍വേണ്ടിയാകരുതെന്നും നിയമാനുസൃതമായാണ് വിജില ന്‍സ് പ്രവര്‍ത്തിക്കേണ്ടതെന്നും സിംഗിള്‍ ബെഞ്ച് വാക്കാല്‍ പറഞ്ഞു. പൊതുജനത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയുള്ള അന്വേഷണം വിജിലന്‍സ് നടത്തരുതെന്നും ഹൈക്കോടതി വിമര്‍ശിച്ചു.ഇ.പി. ജയരാജന്‍ വ്യവസായ മന്ത്രിയായിരിക്കെ ബന്ധുവായ സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഏ ന്റര്‍പ്രൈസസ് ലിമിറ്റഡിന്റെ എം.ഡിയായി നിയമിച്ചതിലാണ് വിജിലന്‍സ് അന്വേഷണം നടത്തുന്നത്.വിജിലന്‍സ് അന്വേഷണത്തിനെതിരെ ജയരാജനും സുധീര്‍ നമ്പ്യാരും നല്‍കിയ ഹര്‍ജികളാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. സുധീര്‍ നമ്പ്യാരെ നിയമിച്ചു കൊണ്ട് സര്‍ക്കാര്‍ ഒക്ടോബര്‍ ഒന്നിന് ഇറക്കിയ ഉത്തരവ് ഇയാള്‍ ജോലിയില്‍ കയറുന്നതിന് മുമ്പ് ഒക്ടോബര്‍ 13 ന് മറ്റൊരു ഉത്തരവിലൂടെ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ ബന്ധു നിയമനത്തിലൂടെ ആര്‍ക്കെന്തു നേട്ടമാണുണ്ടായതെന്ന് വിജിലന്‍സിനോട് ഹൈക്കോടതി ചോദിച്ചിരുന്നു. ഇതിനു മറുപടിയായി നല്‍കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഹര്‍ജി ജൂ ണ്‍ 30 ന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.

Post a Comment

0 Comments

Top Post Ad

Below Post Ad