ചൗക്കി(www.evisionnews.in): ശിഹാബ് തങ്ങളുടെ ഓർമ്മയ്ക്കായി എം എസ് എഫ് ചൗക്കി ശാഖാ കമ്മിറ്റി സഹപാഠിക്കൊരു കൈതാങ്ങ് പദ്ധതി തുടങ്ങി,
പ്രദേശത്തെ നിർധന വിദ്യാർത്ഥികൾക്ക് ഒന്നാം ഘട്ടത്തിൽ പഠനോപകരണങ്ങൾ കൈമാറി,ജിസിസി കെഎംസിസി ചൗക്കി സോൺ കമ്മിറ്റിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി എം മുനീർ ഹാജി ഉൽഘാടനം ചെയ്തു.കെ എം സി സി ജില്ലാ വൈസ് പ്രസിഡണ്ട് മഹമ്മൂദ് കുളങ്കര മുഖ്യാതിഥിയായിരുന്നു.
എം എസ് എഫ് ചൗക്കി യൂണിറ്റ് പ്രസിഡണ്ട് ഫലാഹ് ചൗക്കി അധ്യക്ഷത വഹിച്ചു.എരിയാൽ മുഹമ്മദ് കുഞ്ഞി ശിഹാബ് തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി.ജനപ്രതിനിധികളായ കെ. അബ്ദുള്ള കുഞ്ഞി, എസ് എച്ച് ഹമീദ്, മുസ്ലിം ലീഗ് ഭാരവാഹികളായ സത്താർ ചൗക്കി, ഹസൈനാർ ചൗക്കി,അഹമ്മദ് കുളങ്കര,എം എസ് എഫ് ഭാരാവാഹികളായ അൻസാഫ് കുന്നിൽ, സഫ് വാൻ മൊഗർ, അസീസ് കല്ലങ്കൈ, തമീം അർജാൽ, അനീസ് ചൗക്കി, ഫൈസൽ, സിനാൻ കല്ലങ്കൈ പ്രസംഗിച്ചു.ശരീഫ് ചൗക്കി സ്വാഗതവും യാസിർ ചൗക്കി നന്ദിയും പറഞ്ഞു

Post a Comment
0 Comments