Type Here to Get Search Results !

Bottom Ad

റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിക്കുന്ന വീടിന് കുറ്റിയടിച്ചു


കുടക് (www.evisionnews.in): പഴയ ചൂരിയിലെ ജുമാ മസ്ജിദില്‍ കൊല്ലപ്പെട്ട മുഅദ്ദിന്‍ റിയാസ് മൗലവിയുടെ കുടുംബത്തിന് മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നിര്‍മിച്ച് നല്‍കുന്ന വീടിന് കുറ്റിയടിച്ചു. തിങ്കളാഴ്ച രാവിലെ കുറ്റിയടിക്കല്‍ കര്‍മം സയ്യിദ് ഷമീം തങ്ങള്‍ കുമ്പോല്‍ നിര്‍വഹിച്ചു. 

ചടങ്ങില്‍ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളം അബ്ദുള്ള, ജനറല്‍ സെക്രട്ടറി എം.സി ഖമറുദ്ദീന്‍, യഹ് യ തളങ്കര, അബ്ദുല്ലക്കുഞ്ഞി ചെര്‍ക്കള തുടങ്ങി മുസ്ലിം ലീഗ് ജില്ലാ മണ്ഡലം നേതാക്കള്‍ സംബന്ധിച്ചു. 

കര്‍ണ്ണാടക കുടക് ജില്ലയിലെ ഹൊടുവാട വില്ലേജില്‍പ്പെട്ട കൊട്ടുമ്പടി എന്ന സ്ഥലത്താണ് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു നല്‍കുന്നത്. മുസ്ലിം ലീഗ് കമ്മിറ്റി വാങ്ങിച്ച 11 സെന്റ് സ്ഥലത്താണ് വീട് നിര്‍മിക്കുന്നത്. നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad